മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കൺവെൻഷൻ

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കൺവെൻഷൻ

ബെംഗളൂരു : മുസ്‌ലിം യൂത്ത് ലീഗ് കർണാടക സംസ്ഥാന കൺവെൻഷൻ ബെംഗളൂരു എസ്.ടി.സി.എച്ച്. ഓഡിറ്റോറിയത്തിൽ നടന്നു. ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു കൺവെൻഷൻ ഉദ്ഘാടനംചെയ്തു. കേവല ഭൂപ്രദേശത്തിനപ്പുറം ബഹുസ്വരത എന്ന ആശയമാണ് ഇന്ത്യയെന്നും മുസ്ലിം ജനതയുടെ അടയാളങ്ങളെ ബുൾഡോസറിട്ട് തകർക്കുമ്പോൾ ഇന്ത്യ എന്ന വികാരമാണ് നഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കൺവീനർ ദസ്തഗീർ ബേഗ് തനിസാന്ദ്ര അധ്യക്ഷത വഹിച്ചു.

ദേശീയ ജോയിന്റ് സെക്രട്ടറി സാജിദ് നടുവണ്ണൂർ കർമപദ്ധതി അവതരിപ്പിച്ചു. സിറാജുദ്ദീൻ നദ്‌വി ആമുഖ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന ചർച്ചയിൽ നൗഷാദ് മലർ, മൗലാ സാഹിബ്, മഹ്ബൂബ് ബേഗ്, മുസ്തഫ അലി, ഷംസുദ്ദീൻ കൂടാളി, സിദ്ധീഖ് തങ്ങൾ, ശബീർ തലപ്പാടി, റഫീഖ് കുശാൽനഗർ, ഹമീദ്, ലിയാഖത്, ഫസലുല്ല, മുഹമ്മദ് ജാഫർ യാദ്ഗിരി, ശബാന വാഹിദ, ഫർഹീൻ താജ്, നിസാർ ബങ്കര, എം.പി. മദനി, സുൽഫിക്കർ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് 43 അംഗങ്ങൾ പങ്കെടുത്തു.
<BR>
TAGS : MUSLIM YOUTH LEAGUE
SUMMARY : Muslim Youth League State Convention

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *