ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു

ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു

ഡൽഹി: മുൻ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു. 89 വയസായിരുന്നു. ഗുരുഗ്രാമിലെ വസതിയിലാണ് അന്ത്യം. ഹൃദയസ്തംഭനത്തെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. 2022 മെയ് 27-ന് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍, (സിബിഐ)അനധികൃത സ്വത്ത് സമ്പാദന കേസില്‍ ചൗട്ടാലയ്ക്ക് നാല് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു.

2020ലാണ് അദ്ദേഹം മോചിതനാവുന്നത്. ഹരിയാനയിലെ എല്ലനാബാദ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ അഭയ് സിംഗ് ചൗട്ടാല മകനാണ്. ചെറുമകന്‍ ദുഷ്യന്ത് ചൗട്ടാല ജനനായക് ജനതാ പാര്‍ട്ടിയുടെ നേതാവും ഹരിയാന ഉപമുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹിസാര്‍ മണ്ഡലത്തില്‍ നിന്നുള്ള മുന്‍ ലോക്സഭാംഗം കൂടിയാണ് അദ്ദേഹം.

TAGS : LATEST NEWS
SUMMARY : Former Haryana Chief Minister Om Prakash Chautala passed away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *