9 വയസുകാരിയെ കോമയിലാക്കിയ അപകടം; ഷജീലിനായി ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്

9 വയസുകാരിയെ കോമയിലാക്കിയ അപകടം; ഷജീലിനായി ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്

കോഴിക്കോട്: വടകരയില്‍ വാഹന അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഒമ്പത് വയസുകാരി കോമയിലായ സംഭവത്തില്‍ പ്രതി ഷജീലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം ഊർജിതമാക്കി പോലീസ്. ഷജീലിനായി അന്വേഷണ സംഘം ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി. ഷജീലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പള്‍ സെഷൻസ് കോടതി ഇന്നലെ തള്ളിയിരുന്നു.

സ്റ്റേഷൻ ജാമ്യം കിട്ടാവുന്ന കേസില്‍ എന്തിന് മുൻകൂർ ജാമ്യമെന്ന നിലപാടാണ് ജില്ലാ കോടതി സ്വീകരിച്ചത്. ഈ സാഹചര്യത്തില്‍ പോലീസിന് മുന്നില്‍ ഹാജരാവുകയാണ് പ്രതിക്ക് മുന്നിലുള്ള വഴി. അല്ലെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കണം. ഷജീലിനായി അന്വേഷണ സംഘം ഇതിനോടകം ലുക്ക്‌ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രി ഒമ്പതോടെയാണ് ചോറോട് മേല്‍പ്പാലത്തിന് സമീപം അപകടമുണ്ടായത്. അപകടത്തില്‍ 62 വയസുകാരിയായ പുത്തലത്ത് ബേബി മരിക്കുകയും കൊച്ചുമകള്‍ ദൃഷാന കോമാവസ്ഥയിലാവുകയും ചെയ്തിരുന്നു. വാഹനം ഇടിച്ചു എന്നറിഞ്ഞിട്ടും ഷജീല്‍ കാർ നിർത്താതെ പോവുകയായിരുന്നു.

അപകടം ഉണ്ടാക്കിയിട്ടും നിർത്താതെ വാഹനമോടിച്ചു, അപകട വിവരം മറച്ചുവെച്ച്‌ ഇൻഷുറൻസ് കമ്പനിയില്‍ നിന്ന് പണം തട്ടി തുടങ്ങിയ കാര്യങ്ങളാണ് ജാമ്യത്തെ എതിർത്തുകൊണ്ട് പോലീസ് കോടതിയില്‍ ഉന്നയിച്ചത്. വിദേശത്തുള്ള ഷെജിലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പോലീസ് തുടരുകയാണ്.

TAGS : LATEST NEWS
SUMMARY : 9-year-old girl’s accident left her in a coma; Police issued a lookout notice for Shajeel

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *