ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ കുഴിയിലേക്ക് മറിഞ്ഞ് ഒരു മരണം

ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ കുഴിയിലേക്ക് മറിഞ്ഞ് ഒരു മരണം

പത്തനംതിട്ട: ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചുപോകുകയായിരുന്ന ആറംഗ സംഘം സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ചങ്ങനാശ്ശേരി പെരുന്ന ചെമ്പകം വീട്ടില്‍ ബാബു (63) ആണ് മരിച്ചത്. ഉച്ചക്ക് മൂന്നു മണിയോടെ ചാലക്കയം – പമ്പ റോഡിൽ പൊന്നംപാറയിൽ ആയിരുന്നു അപകടം.

അപകടത്തില്‍ ഒമ്പതുകാരി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരുക്കുള്ള കാറിന്റെ ഡ്രൈവറേയും മറ്റൊരു യാത്രക്കാരനേയും നിലയ്ക്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
<br>
TAGS : ACCIDENT | SABARIMALA
SUMMARY : Sabarimala pilgrims’ car falls into ditch, one dead

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *