പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം; ഹര്‍ജിയുമായി എന്‍ഡിഎ സ്ഥാനാര്‍ഥി ഹൈക്കോടതിയില്‍

പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം; ഹര്‍ജിയുമായി എന്‍ഡിഎ സ്ഥാനാര്‍ഥി ഹൈക്കോടതിയില്‍

 

കൊച്ചി : വയനാട് ലോക്സഭാ ഉപതിര‍ഞ്ഞെടുപ്പിലെ പ്രിയങ്ക ഗാന്ധിയുടെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നിൽ തെറ്റായ വിവരങ്ങൾ നൽകിയെന്ന് ആരോപിച്ച് ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന നവ്യ ഹരിദാസാണ് ഹർജി നൽകിയിരിക്കുന്നത്. നാമനിർദ്ദേശ പത്രികയിൽ സ്ഥാനാര്‍ഥിയുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത് വിവരങ്ങൾ മറച്ചുവച്ചെന്ന് ഹർജിയിൽ ആരോപിക്കുന്നു. നാമനിർദ്ദേശ പത്രികയിൽ തെറ്റായ വിവരങ്ങൾ നൽകി എന്നത് മുൻനിറുത്തി പ്രിയങ്ക ഗാന്ധിയുടെ വിജയം റദ്ദാക്കണം എന്നാണ് ഹർജിയിലെ പ്രധാന വാദം.

ക്രിസ്‍മസ് അവധി കഴിഞ്ഞ ശേഷമായിരിക്കും കോടതി ഹരജി പരിഗണിക്കുക. അതേസമയം മറ്റ് ഹര്‍ജികളില്‍ നിന്ന് വ്യത്യസ്തമാണ് തിരഞ്ഞെടുപ്പ് ഹര്‍ജികളുടെ പൊതുസ്വഭാവം. തിര‍ഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഒരു കൃത്യമായ സമയപരിധിക്കുള്ളിലേ ഹര്‍ജി സമര്‍പ്പിക്കാന്‍ സാധിക്കുള്ളൂ. ഹര്‍ജികള്‍ കേള്‍ക്കാനായി ഹൈക്കോടതി ഒരു പ്രത്യേക ബെഞ്ച് രൂപവത്കരിക്കും. ആ ബെഞ്ചിലേക്കായിരിക്കും ഈ ഹര്‍ജി പോവുക. ഹര്‍ജി നിലനില്‍ക്കുന്നതാണോ അല്ലയോ എന്ന് സംബന്ധിച്ച് ആദ്യം പ്രാഥമികമായ ഒരു വാദം നടക്കും. നിലനില്‍ക്കാത്ത ഹര്‍ജിയാണെങ്കില്‍ അപ്പോള്‍തന്നെ തള്ളിക്കളയും. പരിശോധിക്കേണ്ട വിഷയങ്ങള്‍ ഉണ്ടെങ്കില്‍ വാദം തുടരും.
<BR>
TAGS : PRIYANKA GANDHI |  HIGH COURT
SUMMARY : Priyanka Gandhi’s election victory should be annulled, NDA candidate has filed a petition in the High Court

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *