നമ്മ മെട്രോ യെല്ലോ ലൈൻ; ഡ്രൈവറില്ലാ ട്രെയിനുകൾ ഉടനെത്തും

നമ്മ മെട്രോ യെല്ലോ ലൈൻ; ഡ്രൈവറില്ലാ ട്രെയിനുകൾ ഉടനെത്തും

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന മെട്രോ യെല്ലോ ലൈനിലേക്കുള്ള ഡ്രൈവറില്ലാ ട്രെയിനുകൾ ഉടനെത്തും. കൊൽക്കത്ത ആസ്ഥാനമായുള്ള ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡ് (ടിആർഎസ്എൽ) ആണ് ബെംഗളൂരു മെട്രോയുടെ യെല്ലോ ലൈനിനായി ഡ്രൈവറില്ലാ ട്രെയിനുകൾ നിർമിക്കുന്നത്. ഈ മാസം അവസാനം അല്ലെങ്കിൽ ജനുവരിയിലോ 18 കിലോമീറ്റർ ദൈർഘ്യമുള്ള യെല്ലോ ലൈനിലേക്കുള്ള ആദ്യ ട്രെയിൻ എത്തുമെന്ന് ബിഎംആർസിഎൽ അറിയിച്ചു.

ഇലക്ട്രോണിക് സിറ്റി വഴി ആർവി റോഡിനെ ബൊമ്മസാന്ദ്രയുമായി ബന്ധിപ്പിക്കുന്നതാണ് യെല്ലോ ലൈൻ. ബെംഗളൂരു മെട്രോയുടെ യെല്ലോ ലൈനിലേക്കുള്ള ഡ്രൈവറില്ല ട്രെയിൻ സെറ്റിൻ്റെ നിർമാണം ഏറെക്കുറെ പൂർത്തിയായതായി ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ പൃഥീഷ് ചൗധരി അറിയിച്ചു. ഡിസംബർ അവസാനമോ 2025 ജനുവരി ആദ്യമോ ട്രെയിനിൻ്റെ ആദ്യ സെറ്റ് അയക്കാനാണ് ശ്രമം. ആദ്യ സെറ്റ് കൈമാറിയാലുടൻ പ്രതിമാസം രണ്ട് ട്രെയിൻ സെറ്റുകൾ വീതം നിർമിക്കുമെന്ന് ചൗധരി പറഞ്ഞു.

TAGS: BENGALURU | NAMMA METRO
SUMMARY: First driverless train set from Titagarh expected by year-end or early 2025

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *