‘പൂര്‍ണ ആരോഗ്യവാനായി തിരിച്ചു വരട്ടെ’; എംടിയുടെ മകളെ ഫോണില്‍വിളിച്ചു സംസാരിച്ച് രാഹുൽ ഗാന്ധി

‘പൂര്‍ണ ആരോഗ്യവാനായി തിരിച്ചു വരട്ടെ’; എംടിയുടെ മകളെ ഫോണില്‍വിളിച്ചു സംസാരിച്ച് രാഹുൽ ഗാന്ധി

കോഴിക്കോട്: ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന വിഖ്യാത സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അന്വേഷിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എംടി വാസുദേവന്‍ നായരുടെ മകളുമായി ഫോണില്‍ സംസാരിച്ചാണ് രാഹുല്‍ ഗാന്ധി എംടിയുടെ ആരോഗ്യ വിവരം തിരക്കിയത്.

മകള്‍ അശ്വതിയെ ഫോണില്‍ വിളിച്ചാണ് എംടിയുടെ ചികിത്സയെ സംബന്ധിച്ച് അദ്ദേഹം ആരാഞ്ഞത്. എത്രയും വേഗം സുഖം പ്രാപിച്ച് പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ചു വരട്ടെയെന്നും രാഹുല്‍ ഗാന്ധി ആശംസിച്ചു.

അതേസമയം എംടിയെ എഴുത്തുകാരന്‍ എം എന്‍ കാരശ്ശേരി സന്ദര്‍ശിച്ചു. എംടി വാസുദേവന്‍ നായരുടെ നില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഗുരുതരാവസ്ഥയില്‍ തന്നെയാണെന്ന് എം എന്‍ കാരശ്ശേരി മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം ഐസിയുവിലാണ്. ഓര്‍മ്മയുണ്ട്. പക്ഷേ സംസാരിക്കാനോ ശരീരം ചലിപ്പിക്കാനോ ഉള്ള ശേഷി ഇല്ലെന്നും എം എന്‍ കാരശ്ശേരി പറഞ്ഞു.

സാധ്യമായ എല്ലാ കാര്യങ്ങളും ഡോക്ടർമാർ ചെയ്യുന്നുണ്ടെന്ന് എം.ടിയെ സന്ദർശിച്ച മന്ത്രി മുഹമ്മദ് റിയാസും അറിയിച്ചു. മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയ അവസ്ഥ തുടരുകയാണെന്നായിരുന്നു മന്ത്രി എ.കെ. ശശീന്ദ്രന്റെ പ്രതികരണം.
<BR>
TAGS : MT VASUDEVAN NAIR | RAHUL GANDHI
SUMMARY : ‘Let him come back to full health’; Rahul Gandhi called MT’s daughter and spoke on the phone

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *