ഹൊസൂർ യാർഡ് നവീകരണപ്രവൃത്തികൾ; 3 കേരള ട്രെയിനുകൾ വഴിതിരിച്ചുവിടും

ഹൊസൂർ യാർഡ് നവീകരണപ്രവൃത്തികൾ; 3 കേരള ട്രെയിനുകൾ വഴിതിരിച്ചുവിടും

ബെംഗളൂരു: ഹൊസൂർ യാർഡ് നവീകരണപ്രവൃത്തികൾ നടക്കുന്നതിനെ തുടര്‍ന്ന് കേരളത്തിലേക്കുള്ള ചില ട്രെയിനുകൾ വഴിതിരിച്ചുവിടും. എറണാകുളം-കെഎസ്ആർ ബെംഗളുരു ഇന്റർസിറ്റി എക്സ്പ്രസ് (12678) ജനുവരി 7നു 8നും സേലത്ത് നിന്ന് ജോലാർപേട്ട്, ബംഗാർപേട്ട്, കെആർപുരം, ബയ്യപ്പനഹള്ളി, ബെംഗളൂരു കന്റോൺമെന്റ് വഴി തിരിച്ചുവിടും. ധർമപുരി, ഹൊസൂർ, കർമലാരാം എന്നി സ്റ്റോപ്പുകള്‍ ഒഴിവാക്കും.

കെഎസ്ആർ ബെംഗളൂരു-എറണാകുളം ഇന്റർസിറ്റിഎക്സ്പ്രസ് ജനുവരി 8നും 9നും ബെംഗളൂരു കന്റോൺമെന്റ്, ബയ്യപ്പനഹള്ളി, കെആർ പുരം, കുപ്പം, ജോലാർപേട്ട്, സേലം വഴിതിരിച്ചുവിടും. കർമലാരാം, ഹൊസൂർ, ധർമപുരി എന്നിവിടങ്ങളിൽനിർത്തില്ല.

തിരുവനന്തപുരം നോർത്ത് (കോച്ചുവേളി)-യശ്വന്തപുര ഗരീബ് രഥ് എക്സ്പ്രസ് ജനുവരി 8നു സേലം, ജോലാർപേട്ട്, ബംഗാർപേട്ട്, കെആർപുരം, ബയ്യപ്പനഹള്ളി, ബയ്യപ്പനഹള്ളി ടെർമിനൽ, ബാനസവാടി വഴി തിരിച്ചുവിടും. ഹൊസൂർ, ധർമപുരി എന്നിവിടങ്ങളിൽ നിർത്തില്ല.
<BR>
TAGS : RAILWAY | DIVERSION OF TRAINS
SUMMARY : Hosur Yard Renovation Works; 3 Kerala trains will be diverted

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *