റഷ്യയിൽ കെട്ടിടങ്ങൾക്ക് നേരെ ആക്രമണം; 9/11 ആക്രമണത്തിന് സമാനം, പിന്നിൽ യുക്രൈനെന്ന് റഷ്യ

റഷ്യയിൽ കെട്ടിടങ്ങൾക്ക് നേരെ ആക്രമണം; 9/11 ആക്രമണത്തിന് സമാനം, പിന്നിൽ യുക്രൈനെന്ന് റഷ്യ

മോസ്കോ: റഷ്യയിലെ കസാൻ നഗരത്തിൽ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ഭീകരമായ 9/11 ആക്രമണത്തെ ഓർമിപ്പിക്കും വിധത്തില്‍ ഞെട്ടിക്കുന്ന ഡ്രോൺ ആക്രമണം. സീരിയൽ ഡ്രോൺ (യുഎവി) ആണ് നഗരത്തിലെ മൂന്ന് കൂറ്റൻ ബഹുനില കെട്ടിടത്തിൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ വൻ നാശനഷ്ടം ഉണ്ടാകുമെന്നാണ് വിവരം. എന്നാൽ, തങ്ങൾ ഒരു ഡ്രോൺ നശിപ്പിച്ചതായി റഷ്യ അവകാശപ്പെട്ടു. റഷ്യയിലെ അഞ്ചാമത്തെ വലിയ നഗരമാണ് കസാൻ.

കസാനിലെ ബഹുനില കെട്ടിടങ്ങൾക്ക് നേരെ യുഎവി ആക്രമണം നടത്തിയതിൻ്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വിവിധ ദിശകളിൽ നിന്ന് വരുന്ന ഡ്രോണുകൾ (UAV) വായുവിൽ കെട്ടിടങ്ങളുമായി കൂട്ടിയിടിക്കുന്നത് വ്യക്തമായി കാണാം.

പ്രാഥമിക റിപ്പോർട്ടുകൾ അനുസരിച്ച് ആളപായമില്ല. എങ്കിലും, ആക്രമണത്തെ തുടർന്ന് തീ ആളിപ്പടരുകയും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ വ്യാവസായിക സംരംഭങ്ങളിലെ എല്ലാ തൊഴിലാളികളെയും ഒഴിപ്പിക്കുകയും താൽക്കാലിക ഷെൽട്ടറുകളിലേക്ക് മാറ്റുകയും ചെയ്തു. കസാൻ വിമാനത്താവളം താൽക്കാലികമായി അടച്ചു. ചില സ്കൂളുകളും അടച്ചു.

അതേസമയം യുക്രൈനാണ് ആക്രമണത്തിന് പിന്നിലെന്ന് റഷ്യ ആരോപിച്ചു. ഡ്രോൺ ആക്രമണം നടത്തിയത് യുക്രൈൻ ആണെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു.

<BR>
TAGS : RUSSIA | DRONE ATTACK
SUMMARY : Attacks on buildings in Russia; Similar to 9/11, Russia says Ukraine is behind it

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *