വിനോദയാത്ര അവസാനിച്ചത് ദുരന്തത്തിൽ; ബെംഗളൂരു റോഡിൽ പൊലിഞ്ഞത് കുട്ടികൾ ഉൾപ്പെടെ ആറ് ജീവനുകൾ

വിനോദയാത്ര അവസാനിച്ചത് ദുരന്തത്തിൽ; ബെംഗളൂരു റോഡിൽ പൊലിഞ്ഞത് കുട്ടികൾ ഉൾപ്പെടെ ആറ് ജീവനുകൾ

ബെംഗളൂരു: ബെംഗളൂരു-തുമകുരു ദേശീയപാതയിലുണ്ടായ റോഡപകടത്തിൽ പൊലിഞ്ഞത് രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് ജീവനുകൾ. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കായി വിജയപുരയിലേക്ക് പുറപ്പെട്ട കുടുംബമാണ് ബെംഗളൂരു റോഡിൽ കൊല്ലപ്പെട്ടത്. കാറിന് മുകളില്‍ കണ്ടെയ്‌നര്‍ ലോറി മറിഞ്ഞാണ് അപകടമുണ്ടായത്. വിജയപുര സ്വദേശിയും വ്യവസായിയുമായ ചന്ദ്രയാഗപ്പ (48), ഭാര്യ ഗൗരഭായ് (42), മക്കളായ ഗാന്‍ (16), ദീക്ഷ (12), ആര്യ (6), ഭാര്യാ സഹോദരി വിജയലക്ഷ്മി (36) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു അപകടം.

ബെംഗളൂരുവിൽ നിന്ന് തുമകുരുവിലേക്ക് പോവുകയായിരുന്നു ട്രക്ക് വോൾവോ കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. ട്രക്കും എസ്‌യുവിയും സമാന്തരമായി നീങ്ങുന്നതിനിടെയാണ് അപകടം. മറ്റൊരു ട്രക്കുമായി കണ്ടെയ്നർ ലോറി ഇടിച്ച് കാറിന് മുകളിലേക്ക് മറിയുകയായിരുന്നു.

കെഎംഎഫിൻ്റെ ( നന്ദിനി ) ഉടമസ്ഥതയിലുള്ള ട്രക്കാണ് കണ്ടെയ്നർ ലോറിയിൽ ഇടിച്ചതെന്നാണ് വിവരം. സമീപവാസികൾ ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയെങ്കിലും കണ്ടെയ്നർ കാറിന് മുകളിലേക്ക് മറിഞ്ഞതിനാൽ ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. ക്രെയിനുകൾ എത്തിച്ചാണ് കണ്ടെയ്നർ പിന്നീട് നീക്കിയത്. ഉടൻ തന്നെ പരുക്കേറ്റവരെ കാറിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൂന്ന് ക്രെയിനുകൾ ഉപയോഗിച്ചാണ് കണ്ടെയ്നറും കാറും റോഡിൽ നിന്ന് നീക്കിയത്. അപകടത്തിൽ കാർ പൂർണമായി തകർന്നു. കഴിഞ്ഞ ഒക്ടോബറിലാണ് കുടുംബം വോൾവോ കാർ വാങ്ങിയത്. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ മൂന്ന് കിലോമീറ്ററോളം ഗതാഗതം സ്തംഭിച്ചു.

TAGS: KARNATAKA | ACCIDENT
SUMMARY: Family of six left for tour met with accident dies

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *