ബെംഗളൂരു – കോയമ്പത്തൂർ വന്ദേ ഭാരത് ട്രെയിൻ സർവീസ് പത്ത് ദിവസം വൈകി പുറപ്പെടും

ബെംഗളൂരു – കോയമ്പത്തൂർ വന്ദേ ഭാരത് ട്രെയിൻ സർവീസ് പത്ത് ദിവസം വൈകി പുറപ്പെടും

ബെംഗളൂരു: ബെംഗളൂരു – കോയമ്പത്തൂർ വന്ദേ ഭാരത് ട്രെയിൻ സർവീസ് സമയത്തിൽ മാറ്റം വറുത്തി ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ). അടുത്ത പത്ത് ദിവസത്തേക്ക് ട്രെയിൻ വൈകി പുറപ്പെടുമെന്ന് എസ്ഡബ്ല്യൂആർ അറിയിച്ചു. ഹൊസൂർ യാർഡിലെ ഇന്‍റർലോക്കിങ് പ്രവർത്തികൾ നടക്കുന്ന സാഹചര്യത്തിലാണ് ഈ മാറ്റം. എന്നാൽ മൊത്തത്തിലുള്ള സമയക്രമത്തെ ഇത് ബാധിക്കില്ല.

ട്രെയിൻ നമ്പർ 20641 ബെംഗളൂരു കന്‍റോൺമെന്‍റ് – കോയമ്പത്തൂർ വന്ദേ ഭാരത് പത്ത് ദിവസം ബെംഗളൂരുവിൽ നിന്നാണ് വൈകി പുറപ്പെടുക. ഡിസംബർ 23, 24,25, 27, 28, 31, 2025 ജനുവരി 1, 4,5,6 തിയതികളിൽ ബെംഗളൂരു കന്‍റോൺമെന്‍റിൽ നിന്ന് 15 മിനിറ്റ് വൈകി ഉച്ചകഴിഞ്ഞ് 2.35 ന് പുറപ്പെടും.

വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ഉച്ച കഴിഞ്ഞ് 2.20 ന് ബെംഗളൂരു കന്‍റോൺമെന്‍റ് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന വന്ദേ ഭാരത് രാത്രി 8.25 ന് കോയമ്പത്തൂർ ജംഗ്ഷനിൽ എത്തും. 377 കിമി ദൂരം 6 മണിക്കൂർ 25 മിനിറ്റിലാണ് പൂർത്തിയാക്കുന്നത്. എസി ചെയർ കാറിന് 1175 രൂപ, എക്സിക്യൂട്ടീവ് ചെയർ കാറിന് 2110 രൂപ എന്നിങ്ങനെയാണ് നിരക്ക്.

TAGS: BENGALURU | VANDE BHARAT
SUMMARY: Railway notifies changes in train services, including Bengaluru Cantt-Coimbatore Vande Bharat Express

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *