ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക്; പരിഹാര പദ്ധതികളുടെ ബ്ലൂപ്രിന്റ് തയ്യാറാക്കി ബിബിഎംപി

ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക്; പരിഹാര പദ്ധതികളുടെ ബ്ലൂപ്രിന്റ് തയ്യാറാക്കി ബിബിഎംപി

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ പദ്ധതികളുമായി ബിബിഎംപി. 170 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കപാതകൾ, ഡബിൾ ഡെക്കർ പാസേജ് വേ, എലിവേറ്റഡ് കോറിഡോറുകൾ, അണ്ടർപാസുകൾ എന്നിവയുടെ സാധ്യതാ പഠനങ്ങൾ ഉൾപ്പെടുന്ന ബ്ലൂ പ്രിൻ്റാണ് ബിബിഎംപി അവതരിപ്പിച്ചത്. 16 എലിവേറ്റഡ് കോറിഡോറുകളും രണ്ട് ടണലുകളും പദ്ധതിയിൽ നിർദേശിച്ചിട്ടുണ്ട്. ആൾട്ടിനോക്ക് കൺസൾട്ടിങ് എൻജിനീയറിങ് ആണ് നഗരത്തിൻ്റെ ഗതാഗതം സുഗമമാക്കാനുള്ള നിർണായക നിർദേശങ്ങൾ ബിബിഎംപിക്ക് കൈമാറിയത്.

റോഡുകളുടെ വീതി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം വാഹനങ്ങൾക്കായി പ്രത്യേക ടണലുകൾ, ഗ്രേഡ് സെപ്പറേറ്ററുകൾ എന്നിവയും നിർദേശിക്കുന്നുണ്ട്. ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (കെഐഎ) ലിങ്ക് റോഡ് നിർദേശത്തിൽ ഉൾപ്പെടുന്നുണ്ട്. 16 എലിവേറ്റഡ് കോറിഡോറുകളും രണ്ട് ടണലുകളും നിർദേശിച്ചിട്ടുണ്ട്. എലിവേറ്റഡ് കോറിഡോറുകൾ, ഡബിൾ ഡെക്കറുകൾ, അടിപ്പാതകൾ എന്നിവയുടെ ആകെ ദൈർഘ്യം 124.7 കിലോമീറ്ററാണ്. തുരങ്കപാതകളുടെ ആകെ ദൈർഘ്യം 46 കിലോമീറ്ററാണ്.

യശ്വന്ത്പുര മുതൽ കെആർ പുരം വരെയുള്ള 27 കി.മീറ്റർ, ഷൂലേ സർക്കിൾ മുതൽ മഡിവാള ജങ്ഷൻ വരെയുള്ള 7.4 കി.മീറ്റർ, മാരേനഹള്ളി പ്രധാന റോഡ് മുതൽ തലഘടാപുര നൈസ് റോഡുവരെയുള്ള 10.5 കി.മീറ്റർ, സ്വാമി വിവേകാനന്ദ മെട്രോ സ്റ്റേഷൻ മുതൽ മഡിവാള വരെയുള്ള 10 കി.മീറ്റർ എന്നിവടങ്ങളാണ് നിർദിഷ്ട എലിവേറ്റഡ് ഇടനാഴികൾ ഉൾപ്പെടുന്ന പ്രധാന ഭാഗങ്ങൾ.

TAGS: BENGALURU | BBMP
SUMMARY: BBMP okays developmental projects blueprint for Bangalore

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *