സംഗീത നിശയ്‌ക്കിടെ തിക്കും തിരക്കും; ഗായകൻ സൂരജ് സന്തോഷിനെ കാണാനെത്തിയ നിരവധി പേർക്ക് പരുക്ക്

സംഗീത നിശയ്‌ക്കിടെ തിക്കും തിരക്കും; ഗായകൻ സൂരജ് സന്തോഷിനെ കാണാനെത്തിയ നിരവധി പേർക്ക് പരുക്ക്

കൊച്ചി: ഗായകൻ സൂരജ് സന്തോഷിന്റെ സംഗീതനിശയിൽ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേർക്ക് പരുക്ക്. കൊച്ചി ഇടപ്പള്ളിയിലുള്ള ഒബ്‌റോൺ മാളിലെ സംഗീത നിശയ്‌ക്കിടെയാണ് സംഭവം. മാളിന്റെ റീ-ലോഞ്ചുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിക്കിടെ സൂരജിന്റെ പാട്ടുകൾ കേൾക്കാൻ ആളുകൾ മാളിൽ തടിച്ചുകൂടുകയായിരുന്നു.

പരിപാടിക്കുള്ള പ്രവേശനം സൗജന്യമായിരുന്നു. ഇക്കാരണത്താൽ നിരവധി പേർ മാളിലേക്കെത്തി. ആളുകളുടെ എണ്ണം പ്രതീക്ഷിച്ചതിലും അധികമായിരുന്നു. ഇതോടെ തിക്കും തിരക്കും ഉണ്ടാകുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിപാടി നേരത്തെ അവസാനിപ്പിക്കുകയായിരുന്നു. ഒബ്‌റോൺ മാൾ നവീകരിച്ച ശേഷം അടുത്തിടെയാണ് റീ ലോഞ്ച് നടന്നത്. ഇതിന്റെ ഭാഗമായാണ് കലാപരിപാടികൾ സംഘടിപ്പിച്ചിരുന്നത്.

TAGS: KERALA | MUSIC SHOW
SUMMARY: Several injured in crowd at music show in oberon mall

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *