ശബരിമല ദർശനത്തിനെത്തിയ ഒമ്പത് വയസുകാരനെ പന്നി ആക്രമിച്ചു

ശബരിമല ദർശനത്തിനെത്തിയ ഒമ്പത് വയസുകാരനെ പന്നി ആക്രമിച്ചു

പത്തനംതിട്ട: ശബരിമലയിൽ പന്നിയുടെ ആക്രമണം. ദർശനത്തിനെത്തിയ ഒമ്പത് വയസുകാരനെയാണ് പന്നി ആക്രമിച്ചത്. ആലപ്പുഴ സ്വദേശി ശ്രീഹരിയാണ് ആക്രമണത്തിനിരയായത്. കുട്ടിയുടെ കാലിന് ഗുരുതര പരുക്കേറ്റു. സന്നിധാനം കെഎസ്ഇബി ഓഫീസിന് മുമ്പിലായിരുന്നു സംഭവം. നടപ്പന്തലിലേക്ക് നടക്കവേ പന്നി പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു.

വലതുകാലിന്റെ മുട്ടിന് പരുക്കേറ്റ കുട്ടിയെ സന്നിധാനം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്ച മുമ്പ് പോലീസ് ബാരക്കിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചിറങ്ങിയ കണ്ണൂർ സ്വദേശിയായ എ.എസ്.ഐയ്ക്ക് പന്നിയുടെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റിരുന്നു.

TAGS: KERALA | WILD BOAR ATTACK
SUMMARY: Nine year old injured in wild boar attack at Sabarimala

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *