ആറ് നില കെട്ടിടം തകര്‍ന്നു: ഒരു മരണം

ആറ് നില കെട്ടിടം തകര്‍ന്നു: ഒരു മരണം

മൊഹാലി: പഞ്ചാബിലെ മൊഹാലിയിലെ സൊഹാനയില്‍ ആറ് നില കെട്ടിടം തകര്‍ന്ന് നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഒരാള്‍ മരിച്ചു. ശനിയാഴ്ച വൈകിട്ടോടെ മൊഹാലിയിലെ സൊഹാനയില്‍ സംഭവം. അവശിഷ്ടങ്ങള്‍ക്കുള്ളില്‍ എത്രപേർ കുടുങ്ങിയെന്നതു സംബന്ധിച്ച്‌ കൃത്യമായ വിവരം ലഭിച്ചിട്ടില്ല.

രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നു മൊഹാലി എസ്‌എസ്പി ദീപക് പരീഖ് അറിയിച്ചു. എൻഡിആർഎഫ് സംഘം രക്ഷാപ്രവർത്തനത്തിനായി നിലയുറപ്പിച്ചിട്ടുണ്ട്. ദുഃഖകരമായ സംഭവമാണ് നടന്നതെന്നും ആരുടേയും ജീവൻ നഷ്ടപ്പെടരുതെന്നാണു പ്രാർഥനയെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ എക്‌സില്‍ കുറിച്ചു.

കെട്ടിടം തകർന്നു വീഴുമ്പോൾ ഉഗ്ര ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. തകർന്ന കെട്ടിടത്തിന്റെ മൂന്ന് നിലകളിലും ജിം പ്രവർത്തിച്ചിരുന്നതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

TAGS : PUNJAB
SUMMARY : Six-storey building collapses: one death

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *