മുണ്ടക്കൈ പുനരധിവാസം: പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്

മുണ്ടക്കൈ പുനരധിവാസം: പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ പുനരധിവാസം ചർച്ച ചെയ്യാന്‍ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും. വൈകിട്ട് 3.30ന് ഓണ്‍ലൈൻ ആയിട്ടാണ് യോഗം ചേരുന്നത്. പുനർനിർമാണത്തിന് വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കല്‍, നിർമാണ പ്രവൃത്തികള്‍ എന്നിവ സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ ഇന്നുണ്ടാകുമെന്ന് സൂചന.

പുനരധിവാസത്തിന് സഹായം വാഗ്ദാനം ചെയ്തവരുടെ യോഗവും ഇന്ന് വിളിച്ചുചേര്‍ക്കും. സഹായം വാഗ്ദാനം ചെയ്തവരെ മുഖ്യമന്ത്രി നേരില്‍ കാണും. ഗുണഭോക്താക്കളുടെ ആദ്യ കരട് പട്ടികയുമായി ബന്ധപ്പെട്ടുണ്ടായ പരാതികളും മന്ത്രിസഭയുടെ പരിഗണനയില്‍ കൊണ്ടുവരും. പ്രശ്നങ്ങള്‍ പരിഹരിച്ച്‌ ഒരു മാസത്തിനുള്ളില്‍ അന്തിമ പട്ടിക പ്രസിദ്ധീകരിക്കാനാണ് സർക്കാർ നീക്കം.

TAGS : WAYANAD LANDSLIDE
SUMMARY : Wayanad Rehabilitation: Special Cabinet meeting today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *