ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: പൊതുഭരണ വകുപ്പിലെ ആറു ജീവനക്കാര്‍ക്ക് നോട്ടീസ്

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: പൊതുഭരണ വകുപ്പിലെ ആറു ജീവനക്കാര്‍ക്ക് നോട്ടീസ്

തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പിൽ പൊതുഭരണ വകുപ്പിലെ ആറ് ജീവനക്കാർക്ക് നോട്ടീസ്. 18 ശതമാനം പലിശ നിരക്കിൽ അനധികൃതമായി കൈപ്പറ്റിയ പണം തിരികെ അടയ്ക്കണമെന്ന് നോട്ടീസിൽ പറഞ്ഞു. 22,600 രൂപ മുതൽ 86,000 രൂപ വരെയാണ് തിരികെ അടയ്ക്കേണ്ടത്.

ജീവനക്കാരെ പിരിച്ചു വിടാൻ പൊതുഭരണ വകുപ്പ് സെക്രട്ടറി ഉത്തരവിട്ടിരുന്നു. എന്നാൽ പണം തിരികെ അടച്ചതിനുശേഷം തുടർ നടപടി മതിയെന്നാണ് സർക്കാർ തീരുമാനം.

1400ൽ അധികം സര്‍ക്കാര്‍ ജീവനക്കാരാണ് അനധികൃതമായി ക്ഷേമ പെൻഷൻ കൈപ്പറ്റിയത് എന്ന വിവരം ധനവകുപ്പ് തന്നെ പുറത്തുവിട്ടിരുന്നു. ഇവരുടെ പട്ടിക അതാത് വകുപ്പുകള്‍ക്ക് കൈമാറി വകുപ്പു‌തല അച്ചടക്ക നടപടി സ്വീകരിക്കാന്‍ ധനവകുപ്പ് നിര്‍ദേശം നൽകിയിരുന്നു. പിന്നാലെ പണം തിരിച്ചു പിടിക്കാനുള്ള നീക്കങ്ങളും പല വകുപ്പുകളിലായി നടന്നിരുന്നു.
<BR>
TAGS : PENSION
SUMMARY : Welfare pension fraud: Notices issued to six employees of the Public Administration Department

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *