തനിച്ച് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു; ജയിലറെ നടുറോഡിൽവെച്ച് ചെരുപ്പൂരി തല്ലി പെൺകുട്ടി

തനിച്ച് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു; ജയിലറെ നടുറോഡിൽവെച്ച് ചെരുപ്പൂരി തല്ലി പെൺകുട്ടി

ചെന്നൈ: ജയിലറെ നടുറോഡില്‍ ചെരിപ്പൂരി തല്ലി പെണ്‍കുട്ടി. തമിഴ്‌നാട്ടിലാണ് സംഭവം.  മധുര സെന്‍ട്രല്‍ ജയില്‍ അസിസ്റ്റന്‍റ്. ജയിലര്‍ ബാലഗുരുസ്വാമിക്കാണ് മര്‍ദനമേറ്റത്. ജയിലിലുള്ള പ്രതിയുടെ ചെറുമകള്‍ ആണ് പെണ്‍കുട്ടി. പെണ്‍കുട്ടിയോട് തനിച്ചു വീട്ടിലേക്ക് വരാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി ബന്ധുക്കളെയും കൂട്ടി എത്തി തല്ലിയത്.

പെൺകുട്ടിക്കൊപ്പം വന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവ‍‍ർ വഴിയിലിട്ട് ബാലഗുരുസ്വാമിയെ തല്ലി. തുടർന്ന് ഇയാളെ പോലീസ് സ്റ്റേഷനിലെത്തിച്ചു. ജയിലറെ യുവതി മർദിക്കുന്ന വീഡിയോ പുറത്തുന്നിട്ടുണ്ട്.

പെൺകുട്ടിയുടെ പരാതിയിൽ ബാലഗുരുസ്വാമിക്കെതിരെ മധുര പോലീസ് കേസെടുത്തു. ഇയാളെ സര്‍വീസില്‍ നിന്നും സസ്പെന്റ് ചെയ്തിട്ടുണ്ട്. നേരത്തെയും ഇത്തരത്തില്‍ മറ്റുള്ള സ്ത്രീകളോടും പെണ്‍കുട്ടികളോടുമൊക്കെ ഇയാള്‍ മര്യാദയില്ലാതെ പെരുമാറിയതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
<BR>
TAGS :  TAMILNADU | JAILER
SUMMARY : Girl beats jailer with shoe in middle of road

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *