ബെംഗളൂരുവിലെ റോഡപകടത്തിൽ ആറ് പേർ മരിച്ച സംഭവം; ആഡംബര കാർ വാങ്ങിയത് ഒന്നര മാസം മുമ്പ്; അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

ബെംഗളൂരുവിലെ റോഡപകടത്തിൽ ആറ് പേർ മരിച്ച സംഭവം; ആഡംബര കാർ വാങ്ങിയത് ഒന്നര മാസം മുമ്പ്; അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

ബെംഗളൂരു: ബെംഗളൂരുവിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് ജീവനുകൾ പൊലിഞ്ഞതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കാറിന് മുകളിൽ കണ്ടെയ്നർ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ ആറു പേരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഐടി കമ്പനിയായ ഐഎഎസ്ടി സോഫ്റ്റ്വെയർ സൊലൂഷൻസിന്റെ എംഡി ചന്ദ്ര യാഗപ്പഗോലും കുടുംബവുമാണ് അപകടത്തിൽ മരിച്ചത്. ബെംഗളൂരു റൂറലിലെ നെലമംഗലയ്ക്ക് സമീപം ദേശീയപാത 48-ലാണ് അപകടമുണ്ടായത്.

അപകടത്തിൽപെട്ട ഒരു കോടിയിലധികം വില വരുന്ന വോൾവോ പ്രീമിയം കാർ ഒക്ടബോറിലാണ് ചന്ദ്ര യാഗപ്പഗോൽ വാങ്ങിയത്. അതിവേഗത്തിൽ വന്ന കണ്ടെയ്നർ ലോറി നിയന്ത്രണം നഷ്ടമായി ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഡിവൈഡറും തകർത്ത് ലോറി കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. ട്രക്കും ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് മറിഞ്ഞു. മറ്റ് വാഹനങ്ങൾ നേരിയ വ്യത്യാസത്തിൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

ക്രെയ്നും മറ്റും ഉപയോഗിച്ച് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കാറിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. ആറു പേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. ദേശീയപാതയിൽ മൂന്ന് കിലോമീറ്റർ ദൂരം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്.

 

TAGS: BENGALURU | ACCIDENT
SUMMARY: Car that damaged in bengaluru road accident brought only days

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *