ശബരിമല മണ്ഡല പൂജ: ഡിസംബര്‍‌ 25, 26 തീയതികളില്‍ നിയന്ത്രണങ്ങള്‍‌‍ ഏര്‍പ്പെടുത്തി

ശബരിമല മണ്ഡല പൂജ: ഡിസംബര്‍‌ 25, 26 തീയതികളില്‍ നിയന്ത്രണങ്ങള്‍‌‍ ഏര്‍പ്പെടുത്തി

പത്തനംതിട്ട: ശബരിമല മണ്ഡല പൂജയോട് അനുബന്ധിച്ച്‌ തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും തങ്ക അങ്കി ഘോഷയാത്രയുടെ ഭാഗമായും ഡിസംബർ 25, 26 തീയതികളില്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ എസ് പ്രേംകൃഷ്ണൻ. 25, 26 തീയതികളില്‍ വെർച്ചല്‍ ക്യൂ വഴിയുള്ള ബുക്കിംഗ് 50,000 മുതല്‍ 60,000 വരെയായി ക്രമീകരിക്കും. സ്പോട്ട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്തി.

25ന് ഉച്ചയ്ക്ക് ഒന്നിനുശേഷം പമ്പയില്‍ നിന്ന് പരമ്പരാഗത തീർത്ഥാടന പാതയിലൂടെ തീർത്ഥാടകരെ സന്നിധാനത്തേക്ക് കയറ്റിവിടുന്നതിനും നിയന്ത്രണമുണ്ട്. തങ്ക അങ്കി ഘോഷയാത്ര 25ന് പമ്പയിലെത്തിയിട്ട് 6.15 ന് സന്നിധാനത്ത് എത്തിച്ചേരുന്ന സാഹചര്യത്തില്‍ തീർത്ഥാടകരെ പമ്പയില്‍ നിന്ന് വൈകിട്ട് അഞ്ചിനു ശേഷം നിയന്ത്രണങ്ങള്‍ ഒഴിവാക്കി സന്നിധാനത്തേക്ക് കയറ്റിവിടും എന്നും ജില്ലാ കലക്ടർ അറിയിച്ചു.

ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ മണ്ഡല പൂജയ്ക്ക് ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടിരുന്നു. ആനക്കൊട്ടിലില്‍ തങ്ക അങ്കി ദർശനം നടന്നു. പ്രത്യേകം തയ്യാറാക്കിയ രഥത്തില്‍ പോലീസിന്റെ സുരക്ഷ അകമ്പടിയോടെ ആറന്മുള കിഴക്കേ നടയില്‍ നിന്നായിരുന്നു ഘോഷയാത്രയ്ക്ക് തുടക്കം.

TAGS : SABARIMALA
SUMMARY : Sabarimala Mandala Puja: Restrictions imposed on December 25 and 26

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *