ബൈക്ക് ബാരിക്കേഡില്‍ ഇടിച്ചു; പള്ളിക്കരണൈയില്‍ മലയാളി സോഫ്റ്റ്‍വെയര്‍ എൻജിനീയറും സുഹൃത്തും മരിച്ചു

ബൈക്ക് ബാരിക്കേഡില്‍ ഇടിച്ചു; പള്ളിക്കരണൈയില്‍ മലയാളി സോഫ്റ്റ്‍വെയര്‍ എൻജിനീയറും സുഹൃത്തും മരിച്ചു

ചെന്നൈ: തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തില്‍ മലയാളി സോഫ്റ്റ്‍വെയർ എൻജിനീയറിനും സുഹൃത്തിനും ദാരുണാന്ത്യം. ചെങ്കല്‍പ്പേട്ടിനു സമീപം പള്ളിക്കരണൈയിലാണ് അപകടം. ചെന്നൈയില്‍ താമസിക്കുന്ന പാലക്കാട് സ്വദേശി വിഷ്ണു (24), പമ്മല സ്വദേശി ഗോകുല്‍ (24) എന്നിവരാണ് മരിച്ചത്.

വാരാന്ത്യ ആഘോഷം കഴിഞ്ഞ് മടങ്ങുമ്പോൾ ബൈക്ക് ബാരിക്കേഡില്‍ ഇടിച്ചാണ് അപകടം. മദ്യപിച്ച്‌ അമിത വേഗത്തില്‍ വാഹനം ഓടിച്ചതാണ് അപകടത്തിനിടയാക്കിയതെന്നു പോലീസ് പറയുന്നു. രണ്ട് പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു.

TAGS : TAMILNADU
SUMMARY : The bike crashed into the barricade; A Malayali software engineer and his friend died in Pallikaranai

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *