കുടുംബസമേതം ബെംഗളൂരുവിലേക്കു താമസം മാറുന്നു; കേരളം വിടാനൊരുങ്ങി ഒളിംപ്യൻ പി ആർ ശ്രീജേഷ്

കുടുംബസമേതം ബെംഗളൂരുവിലേക്കു താമസം മാറുന്നു; കേരളം വിടാനൊരുങ്ങി ഒളിംപ്യൻ പി ആർ ശ്രീജേഷ്

ബെംഗളൂരു: കുടുംബസമേതം കേരളം വിടുകയാണെന്ന് വ്യക്തമാക്കി ഒളിമ്പ്യൻ പി ആർ ശ്രീജേഷ്. അടുത്ത വർഷം ബെംഗളൂരുവിലേക്ക് മാറുകയാണെന്നും മക്കളെ അവിടത്തെ സ്‌കൂളിൽ ചേർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പ്രമുഖ  മലയാളം ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്രീജേഷ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘അടുത്ത വർഷം ഞാൻ ബെംഗളൂരുവിലേക്ക് മാറുകയാണ്. കുടുംബവും എനിക്കൊപ്പം ഉണ്ടാകും. അവർക്കൊപ്പം കുറച്ചധികം സമയം കിട്ടുമെന്ന വിശ്വാസം എനിക്കുണ്ട്. കാരണം മക്കളുടെ സ്‌കൂൾ ഇവിടെ നിന്ന് ബെംഗളൂരുവിലേക്ക് മാറ്റണം. അച്ഛനും അമ്മയും എന്റെ കൂടെ ബെംഗളൂരുവിലേക്ക് വരുന്നുണ്ട്. നമ്മൾ സാക്രിഫൈസ് ചെയ്യേണ്ടിടത്തോളം കാലം ചെയ്തു. കുടുംബത്തിൽ നിന്ന് മാറി നിൽക്കേണ്ടി വന്നു. ആ ഒരു കാലഘട്ടം കഴിഞ്ഞു. ഇനിയെങ്കിലും കൂടെ നിർത്തിയില്ലെങ്കിൽ അവരോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റായിപ്പോകും അത്. ജോലി സംബന്ധമായി ഒരു പ്രവാസ ജീവിതം പോലെ പോകുന്നുവെന്നേയുള്ളൂ.’- ശ്രീജേഷ് പറഞ്ഞു.
<br>
TAGS : P R SREEJESH
SUMMARY : Olympian PR Sreejesh is moving to Bengaluru with his family; he is preparing to leave Kerala

.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *