തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ മെട്രോയ്ക്ക് അനുമതി തേടി കേരളം; കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ മെട്രോയ്ക്ക് അനുമതി തേടി കേരളം; കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ പദ്ധതിയ്ക്ക് അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍. രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര നഗരകാര്യ മന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുസംബന്ധിച്ച നിവേദനം നല്‍കിയത്. കേരളത്തിന്റെ ദീര്‍ഘനാളായുള്ള സ്വപ്നമാണ് തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതി. മുഖ്യമന്ത്രിയുടെ നടപടിയിലൂടെ ഇതിന് വീണ്ടും ചിറക് മുളയ്ക്കുകയാണ്. ഇതോടൊപ്പം കൊച്ചിയിലെ മൂന്നാംഘട്ട മെട്രോയ്ക്കും അനുമതി തേടിയിട്ടുണ്ട്.

തിരുവനന്തപുരത്ത് നേരത്തെ നടപ്പിലാക്കാനിരുന്ന ലൈറ്റ് മെട്രോയ്ക്ക് പകരമാണ് തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ റെയില്‍ പദ്ധതി. ഖട്ടാര്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് കേരളത്തിലെത്തിയത്. നേരത്തെ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ കോവളത്ത് ഖട്ടാര്‍ പങ്കെടുത്തിരുന്നു.

വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി ഉള്‍പ്പെടെയുള്ളവര്‍ ഖട്ടാറുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനിടെ കേന്ദ്രമന്ത്രിയെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് തിരുവനന്തപുരം-കോഴിക്കോട് മെട്രോ പദ്ധതികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിവേദനം സമര്‍പ്പിച്ചത്. എന്നാല്‍ പദ്ധതിരേഖയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

കോഴിക്കോട്ടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ കൊണ്ടുവരാനായിരുന്നു നേരത്തെ ആലോചനയുണ്ടായിരുന്നത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തുടക്കമിട്ട പദ്ധതിയുടെ ആലോചനങ്ങൾ പിന്നീട് നിലച്ചുപോയിരുന്നു.എന്നാല്‍ മുഖ്യമന്ത്രിയുടെ നീക്കത്തോടെ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്.
<BR>
TAGS : METRO RAIL | KOZHIKODE | THIRUVANATHAPURAM
SUMMARY : Kerala seeks permission for metro in Thiruvananthapuram and Kozhikode cities; CM writes to Centre

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *