കബ്ബൺ പാർക്കിൽ പരിപാടികൾ സംഘടിപ്പിക്കാൻ മുൻ‌കൂർ അനുമതി നിർബന്ധമാക്കി

കബ്ബൺ പാർക്കിൽ പരിപാടികൾ സംഘടിപ്പിക്കാൻ മുൻ‌കൂർ അനുമതി നിർബന്ധമാക്കി

ബെംഗളൂരു: കബ്ബൺ പാർക്കിൽ എല്ലാത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിനും, സംഘടനകളുടെയോ, ഗ്രൂപ്പുകളുടെയോ ഒത്തുചേരലുകൾക്കും ഹോർട്ടികൾച്ചർ, പോലീസ് വകുപ്പുകളിൽ നിന്ന് മുൻ‌കൂർ അനുമതി നിർബന്ധമാക്കി. കബ്ബൺ പാർക്ക് അഡ്മിനിസ്ട്രേഷൻ ആണ് പുതിയ നിർദേശം പുറത്തിറക്കിയത്. 20ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന എല്ലാ പരിപാടികൾക്കും മുൻകൂർ അനുമതി ആവശ്യമാണെന്ന് അഡ്മിനിസ്ട്രേഷൻ അറിയിച്ചു.

ശനിയാഴ്ച പാർക്കിലെ സ്വകാര്യ വായനാ ക്ലബ് മുൻകൂർ അനുമതിയില്ലാതെ സീക്രട്ട് സാന്ത എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചിരുന്നു. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പരിപാടി പാർക്കിൽ ശബ്ദമലിനീകരണത്തിനും മറ്റ്‌ പരാതികൾക്കും ഇടയാക്കിയതായി പാർക്ക് അഡ്മിനിസ്ട്രേഷൻ പറഞ്ഞു. ഇതേതുടർന്ന് ഗ്രൂപ്പിന്റെ എല്ലാ പുസ്തകങ്ങളും പാർക്ക് അധികൃതർ പിടിച്ചെടുത്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിർദേശം.

TAGS: BENGALURU | CUBBON PARK
SUMMARY: Permission required to conduct any group activity in Cubbon Park

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *