മലയാളി സൈനികന്‍ വിഷ്ണുവിനെ കാണാതായ സംഭവം: അന്വേഷണ സംഘം പുനെയിലേക്ക്

മലയാളി സൈനികന്‍ വിഷ്ണുവിനെ കാണാതായ സംഭവം: അന്വേഷണ സംഘം പുനെയിലേക്ക്

കോഴിക്കോട്: മലയാളി സൈനികന്‍ വിഷ്ണുവിനെ കാണാതായ സംഭവം പുതിയ വഴിത്തിരിവിലേക്ക്. അവസാന കോള്‍ ലൊക്കേഷന്‍ കണ്ണൂരില്‍ ആയിരുന്നു കാണിച്ചിരുന്നത്. എന്നാൽ ലൊക്കേഷന്‍ പുനെയില്‍ ആണെന്ന് വ്യക്തമായി. വിഷ്ണുവിനെ അന്വേഷിച്ച്‌ കേരള പോലീസ് സംഘം പൂനെയിലേക്ക് പുറപ്പെടുകയാണ്.

പൂനെയില്‍ ജോലി ചെയ്തുവരികയായിരുന്ന വിഷ്ണുവിനെ അന്വേഷിച്ച്‌ സൈബര്‍ വിദഗ്ധനുള്‍പ്പെടെയുള്ള സംഘമാണ് പൂനെയിലെക്ക് പോകുന്നത്. എലത്തൂര്‍ എസ് ഐക്കാണ് നാലംഗ ടീമിന്റെ ചുമതല. മഹാരാഷ്ട്ര പോലീസുമായി ഇവര്‍ ബന്ധപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ ദിവസമാണ് വിഷ്ണു അമ്മയെ വിളിച്ച്‌ കണ്ണൂര്‍ എത്തിയെന്ന് അറിയിച്ചത്. അതായിരുന്നു വിഷ്ണുവിന്റെ അവസാന കോള്‍. എന്നാല്‍ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ അവസാന ടവര്‍ ലൊക്കേഷന്‍ കണ്ണൂരല്ലെന്നതാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. വിഷ്ണുവിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ പൂനെയിലെ ലോണാവാലയിലാണെന്നാണ് കണ്ടെത്തല്‍.

ഇതോടെയാണ് അന്വേഷണ സംഘം പുനെയിലേക്ക് തിരിക്കാന്‍ തീരുമാനിച്ചത്. കോഴിക്കോട് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര ചെറിയകാരംവള്ളി സുരേഷിന്റെ മകനായ വിഷ്ണുവിനെ കഴിഞ്ഞ ബുധനാഴ്ച മുതല്‍ കാണാനില്ലെന്ന് കാണിച്ച്‌ ബന്ധുക്കളാണ് പോലീസില്‍ പരാതി നല്‍കിയത്.

TAGS : MISSING
SUMMARY : Malayali soldier Vishnu goes missing: Investigation team to Pune

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *