കെ റഫീക്ക് സിപിഐ എം വയനാട് ജില്ലാ സെക്രട്ടറി

കെ റഫീക്ക് സിപിഐ എം വയനാട് ജില്ലാ സെക്രട്ടറി

കൽപറ്റ:  സിപിഐ എം വയനാട് ജില്ലാ സെക്രട്ടറിയായി കെ റഫീക്കിനെ തിരഞ്ഞെടുത്തു. നിലവിൽ ഡിവൈഎഫ്ഐ വയനാട് ജില്ലാ സെക്രട്ടറിയാണ്. നിലവിൽ ജില്ല സെക്രട്ടറിയായിരുന്ന പി. ഗഗാറിൻ തുടരുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി സെക്രട്ടറി മാറ്റം. വോട്ടെടുപ്പിലൂടെയാണ് റഫീഖിനെ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.

ജില്ലയുടെ നീറുന്ന പ്രശ്‌നങ്ങളും വികസന വിഷയങ്ങളും വയനാട് സമ്മേളനത്തിൽ സജീവ ചർച്ചയായി. പ്രശ്‌നപരിഹാരങ്ങൾക്കുള്ള തീരുമാനങ്ങളുമുണ്ടായി. മുണ്ടക്കൈ– ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം, ദേശീയ പാതയിലെ രാത്രിയാത്രാ നിരോധനം, പൂഴിത്തോട്‌–-പടിഞ്ഞാറത്തറ ബദൽ പാത, ഭൂപ്രശ്‌നങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രമേയങ്ങൾ അംഗീകരിച്ചു. കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ പോരാട്ടം ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങളുമുണ്ടായി.

സമ്മേളനത്തിന്‌ സമാപനം കുറിച്ച്‌ പകൽ മൂന്നിന്‌ റാലി ആരംഭിക്കും. സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (നഗരസഭാ സ്‌റ്റേഡിയം) പൊതുസമ്മേളനം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം ഉദ്‌ഘാടനംചെയ്യും.
<BR>
TAGS : CPIM
SUMMARY : K Rafeeq, CPI(M) Wayanad District Secretary

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *