ലൈംഗികാതിക്രമക്കേസ്: മുകേഷ് എംഎല്‍എക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

ലൈംഗികാതിക്രമക്കേസ്: മുകേഷ് എംഎല്‍എക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: നടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ മുകേഷ് എംഎല്‍എ കുറ്റക്കാരനെന്ന് കണ്ടെത്തല്‍. വടക്കാഞ്ചേരി പോലീസ് സമർപ്പിച്ച കുറ്റപത്രത്തിലാണ് നിർണായകമായ കണ്ടെത്തലുള്ളത്. കോടതി തീരുമാനങ്ങള്‍ക്കനുസരിച്ച്‌ തുടർ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ ആലുവ സ്വദേശിയായ നടി ലൈംഗികാരോപണം ഉന്നയിച്ചത്. 2011ല്‍ ‘നാടകമേ ഉലകം’ എന്ന സിനിമയുടെ വാഴാലിക്കാവില്‍ നടന്ന ചിത്രീകരണത്തിനിടെയാണ് സംഭവം നടന്നതെന്നായിരുന്നു നടിയുടെ മൊഴി.

ഓട്ട് പാറയിലെ ഹോട്ടലില്‍ വച്ച്‌ മുകേഷ് അപമര്യാദയായി പെരുമാറിയെന്നായിരുന്നു നടി എസ്‌ഐടിക്ക് മൊഴി നല്‍കിയത്. ഐപിസി 354, 294 B എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സിനിമയില്‍ അവസരവും, അമ്മയില്‍ അംഗത്വവും വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.

TAGS : MLA MUKESH
SUMMARY : Sexual assault case; Chargesheet filed against Mukesh MLA

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *