ബെംഗളൂരുവിലെ റെയിൽവേ സ്റ്റേഷനുകളിൽ അൺറിസർവ്ഡ് ടിക്കറ്റുകൾ ഇനി തെർമൽ പ്രിന്റിൽ

ബെംഗളൂരുവിലെ റെയിൽവേ സ്റ്റേഷനുകളിൽ അൺറിസർവ്ഡ് ടിക്കറ്റുകൾ ഇനി തെർമൽ പ്രിന്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ മൂന്ന് റെയിൽവേ സ്റ്റേഷനുകളിൽ അൺറിസർവ്ഡ് ടിക്കറ്റുകൾക്കായി തെർമൽ പ്രിന്റുകൾ വിന്യസിക്കാനൊരുങ്ങി സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്ഡബ്ല്യൂആർ). തെർമൽ പ്രിൻ്ററുകൾ മുഖേന നൽകുന്ന ഓരോ ടിക്കറ്റിനും ക്യുആർ കോഡും ലഭ്യമാക്കും. ഇത് വഴി ടിക്കറ്റിന്റെ ആധികാരികത പരിശോധിക്കാൻ ട്രാവലിംഗ് ടിക്കറ്റ് എക്സാമിനർമാർക്ക് (ടിടിഇ) സാധിക്കുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.

ടിക്കറ്റിംഗ് വേഗതയും സുരക്ഷയും വർധിപ്പിക്കുന്നതിനാണ് നടപടി. കെ.ആർ പുരം, സർ എം. വിശ്വേശ്വരയ്യ ടെർമിനൽ, യശ്വന്ത്പുര സ്റ്റേഷനുകളിലാണ് ഇവ സ്ഥാപിക്കുന്നത്. കെഎസ്ആർ ബെംഗളൂരു സിറ്റി സ്റ്റേഷൻ്റെ പ്രധാന പ്രവേശന കൗണ്ടറുകളിൽ രണ്ട് തെർമൽ പ്രിൻ്ററുകൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. നിലവിലെ ഡോട്ട് മാട്രിക്സ് പ്രിൻ്ററുകൾക്ക് ഒരു ടിക്കറ്റ് പ്രിൻ്റ് ചെയ്യാൻ ഏകദേശം 20 സെക്കൻഡ് വേണ്ടിവരുമ്പോൾ, തെർമൽ പ്രിൻ്ററുകൾക്ക് വെറും മൂന്ന് സെക്കന്റ്‌ മാത്രം മതിയെന്നതാണ് ഇതിന്റെ സവിശേഷത.

TAGS: BENGALURU | RAILWAY TICKETS
SUMMARY: Three more railway stations in Bengaluru to have thermal printers for unreserved tickets

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *