രേവതിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ നൽകി പുഷ്‌പ 2 നിർമ്മാതാക്കൾ

രേവതിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ നൽകി പുഷ്‌പ 2 നിർമ്മാതാക്കൾ

ഹൈദരാബാദ്: പുഷ്‌പ 2 പ്രീമിയറിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് ജീവൻ നഷ്‌ടമായ രേവതിയുടെ കുടുംബത്തിന് സഹായഹസ്‌തവുമായി ചിത്രത്തിന്റെ നിർമ്മാതാക്കൾ. രേവതിയുടെ കുടുംബത്തിന് ചിത്രത്തിന്റെ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് 50 ലക്ഷം രൂപയുടെ ധനസഹായം കൈമാറി. നിർമ്മാതാവ് നവീൻ യെർനേനി 50 ലക്ഷം രൂപയുടെ ചെക്ക് കൈമാറുകയായിരുന്നു. കിംസ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന രേവതിയുടെ മകൻ ശ്രീതേജിനെ സന്ദർശിച്ച മന്ത്രി കൊമതി റെഡ്ഡിക്കൊപ്പം നവീൻ യെർനേനിയുമുണ്ടായിരുന്നു. ഇവിടെ വച്ചാണ് മരിച്ച രേവതിയുടെ ഭർത്താവ് ഭാസ്‌കറിന് ചെക്ക് കൈമാറിയത്.

നേരത്തെ ഈ കുടുംബത്തെ സഹായിക്കാൻ അല്ലു അർജുൻ 25 ലക്ഷം രൂപ ധനസഹായം വാഗ്‌ദാനം ചെയ്‌തിരുന്നു. കൂടാതെ സംവിധായകൻ സുകുമാറും ഭാര്യ തബിതയും 5 ലക്ഷം രൂപ സംഭാവന ചെയ്‌തിരുന്നു.

അതിനിടെ കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായ പശ്ചാത്തലത്തിൽ അല്ലു അർജുന്റെ വീടിന് നൽകിയിരുന്ന സുരക്ഷ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ വീട്ടിലേക്ക് കഴിഞ്ഞ ദിവസം പ്രതിഷേധക്കാർ ഇരച്ചുകയറുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ തെലങ്കാന പോലീസ് അല്ലുവിന്റെ വീടിന് സുരക്ഷ വർധിപ്പിച്ചിരിക്കുന്നത്.
<br>
TAGS : PUSHPA-2 MOVIE
SUMMARY : Pushpa 2 makers give Rs 50 lakh to Revathi’s family

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *