വടകരയിൽ നിർത്തിയിട്ട കാരവനിൽ 2 മൃതദേഹങ്ങൾ; മരിച്ചവരെ തിരിച്ചറിഞ്ഞു

വടകരയിൽ നിർത്തിയിട്ട കാരവനിൽ 2 മൃതദേഹങ്ങൾ; മരിച്ചവരെ തിരിച്ചറിഞ്ഞു

കോഴിക്കോട് വടകര കരിമ്പനപ്പാലത്ത് നിർത്തിയിട്ടിരുന്ന കാരവനിൽ രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി. മലപ്പുറം സ്വദേശി, മനോജ്, കാസർകോട് സ്വദേശി ജോയൽ എന്നിവരാണ് മരിച്ചത്. ഒരാൾ കാരവന്റെ പടിയിലും മറ്റൊരാൾ ഉള്ളിലും മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. പൊന്നാനിയില്‍ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മരിച്ച മനോജ്. ഇതേ കമ്പനിയിൽ ജീവനക്കാരനാണ് ജോയൽ.

രാവിലെ മുതൽ റോഡരികിൽ നിർത്തിയിട്ടിരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് സംഭവ സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കണ്ണൂരിൽ വിവാഹത്തിന് ആളെ എത്തിച്ച് മടങ്ങിയവരാണെന്ന് പോലീസ് പറയുന്നു. എസി ഗ്യാസ് ലീക്കായതാകാം മരണ കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്. പോലീസ് സ്ഥലത്തെത്തി കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്.

<BR>
TAGS : VADAKARA
SUMMARY : 2 bodies found in a caravan parked in Vadakara; The deceased have been identified

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *