പുതുവത്സരാഘോഷം; ബെംഗളൂരുവിൽ സുരക്ഷ വർധിപ്പിക്കാൻ നിർദേശം

പുതുവത്സരാഘോഷം; ബെംഗളൂരുവിൽ സുരക്ഷ വർധിപ്പിക്കാൻ നിർദേശം

ബെംഗളൂരു: പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ സുരക്ഷ വർധിപ്പിക്കാൻ സിറ്റി പോലീസിനോട് നിർദേശിച്ച് ആഭ്യന്തര മന്ത്രി ജി. പരമേശ്വര. നഗരത്തിലെ സുരക്ഷ അവലോകനം ചെയ്യാൻ പോലീസ് ഡയറക്ടർ ജനറൽ അലോക് മോഹൻ, ബെംഗളൂരു പോലീസ് കമ്മീഷണർ ബി. ദയാനന്ദ എന്നിവരുമായി നടത്തിയ യോഗത്തിലാണ് പരമേശ്വര ഇക്കാര്യം നിർദേശിച്ചത്.

എം.ജി. റോഡ്, കോറമംഗല, ട്രിനിറ്റി സർക്കിൾ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെ ട്രാഫിക് മാനേജ്‌മെൻ്റ്, ബാറുകളുടെയും റസ്റ്റോറൻ്റുകളുടെയും നിയന്ത്രണങ്ങൾ, ക്രൗഡ് മാനേജ്‌മെൻ്റ് എന്നിവ സംബന്ധിച്ച് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്ത്രീ സുരക്ഷയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എംജി റോഡ് പോലുള്ള പ്രധാന സ്ഥലങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. മാളുകളിൽ സുരക്ഷ പരിശോധന വർധിപ്പിക്കും. നഗരത്തിൽ പുതുവത്സരത്തലേന്ന് മാത്രം ഏഴ് മുതൽ എട്ട് ലക്ഷം വരെ ആളുകൾ എംജി റോഡ്, ബ്രിഗേഡ് റോഡ് എന്നിവിടങ്ങളിൽ സന്ദർശിക്കാൻ സാധ്യതയുണ്ട്. അനധികൃത മദ്യവിൽപന, മയാകുമരുന്ന് വിൽപന എന്നിവയ്‌ക്കെതിരെയും കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. സിറ്റി പോലീസ് ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങൾക്കായി ചൊവ്വാഴ്ച പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

TAGS: BENGALURU | NEW YEAR EVE
SUMMARY: Minister Parameshwara directs police to ensure tight security in Bengaluru on New Year’s eve

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *