കോൾ ചെയ്യാനാകുന്നില്ല, ഇന്റർനെറ്റും പോയി; പണിമുടക്കി എയർടെൽ

കോൾ ചെയ്യാനാകുന്നില്ല, ഇന്റർനെറ്റും പോയി; പണിമുടക്കി എയർടെൽ

എയർടെൽ വീണ്ടും പണിമുടക്കി. മൊബൈൽ ഉപഭോക്താക്കൾക്കും ബ്രോഡ്ബാൻഡ് കണക്ഷൻ ഉപയോഗിക്കുന്നവർക്കും ഒരുപോലെ തടസം നേരിട്ടതായാണ് വിവരം. കോൾ ചെയ്യാനോ ഇന്റർനെറ്റ് ഉപയോഗിക്കാനോ കഴിയുന്നില്ലെന്ന് നിരവധി ഉപയോക്താക്കൾ പരാതിപ്പെട്ടു. രാവിലെ പത്തരയോടെയാണ് തടസം അനുഭവപ്പെടാൻ തുടങ്ങിയത്.

പരാതികളിൽ 40 ശതമാനവും മൊബൈൽ ഇന്റർനെറ്റുമായി ബന്ധപ്പെട്ടതായിരുന്നു. ചിലർക്ക് എയർടെൽ സർവീസ് പൂർണമായും നഷ്ടപ്പെട്ടു. ബെംഗളൂരു ഉൾപ്പെടെ ഇന്ത്യയിലെ വിവിധ നഗരങ്ങളിലുള്ളവർക്ക് പ്രശ്നം നേരിട്ടതായാണ് റിപ്പോർട്ട്. തകരാറിന്റെ കാരണം കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

2024 ഒക്ടോബറിലെ കണക്കനുസരിച്ച്, 385.41 ദശലക്ഷം ഉപയോക്താക്കളാണ് എയർടെലിനുള്ളത്. വിപണി വിഹിതത്തിന്റെ 33.5 ശതമാനവും കമ്പനിക്ക് സ്വന്തമാണ്. 2024-25 സാമ്പത്തിക വർഷത്തിൽ ആദ്യ പാദം അവസാനത്തോടെ എയർടെൽ 5G ഉപയോക്താക്കളുടെ എണ്ണം 90 ദശലക്ഷം കടന്നിരുന്നു.

TAGS: NATIONAL | AIRTEL
SUMMARY: Airtel users face interruption in India

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *