ഇൻസ്റ്റ​ഗ്രാം ഇൻഫ്ളുവൻസറും ആർജെയുമായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

ഇൻസ്റ്റ​ഗ്രാം ഇൻഫ്ളുവൻസറും ആർജെയുമായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

ഗുരുഗ്രാം: ഇൻസ്റ്റ​ഗ്രാം ഇൻഫ്ളുവൻസറും ഫ്രീലാൻസ് റേഡിയോ ജോക്കിയുമായിരുന്ന സിമ്രാൻ സിം​ഗ് മരിച്ച നിലയിൽ. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ജമ്മുകശ്മീർ സ്വദേശിനിയായ 25-കാരിക്ക് ഇൻസ്റ്റ​ഗ്രാമിൽ ഏഴ് ലക്ഷത്തിലേറെ ആരാധകരുണ്ടായിരുന്നു. ​ഗുരു​ഗ്രാമിൽ ഇവർ വാടകയ്‌ക്ക് താമസിച്ചിരുന്ന സെക്ടർ 47 അപ്പാർട്ട്മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്.

ഒപ്പം താമസിച്ച സുഹൃത്താണ് വിവരം പോലീസിനെ അറിയിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറി. അതേസമയം ആത്മഹത്യയെന്ന പോലീസിന്റെ വാദം കുടുംബം തള്ളി. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചു. ആത്മഹത്യ കുറിപ്പൊന്നും സ്ഥലത്ത് നിന്ന് കിട്ടിയിട്ടില്ലെന്ന് കുടുംബം ചൂണ്ടിക്കാട്ടി. സംഭവത്തിൽ ഗുരുഗ്രാം പോലീസ് കേസെടുത്തു.

TAGS: NATIONAL | DEATH
SUMMARY: Instagram influencer found dead inside apartment

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *