ദേഹാസ്വാസ്ഥ്യം; മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആശുപത്രിയിൽ

ദേഹാസ്വാസ്ഥ്യം; മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആശുപത്രിയിൽ

ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ ഡല്‍ഹിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എയിംസിലെ അത്യാഹിത വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. രാത്രി എട്ട് മണിയോടെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

2004 മുതല്‍ 2014 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. ഈ വർഷം ആദ്യത്തോടെ രാജ്യസഭാംഗത്വവും ഒഴിഞ്ഞിരുന്നു. 1991ല്‍ പി.വി. നരസിംഹറാവു മന്ത്രിസഭയില്‍ ധനമന്ത്രിയായാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്.

TAGS: NATIONAL | MANMOHAN SING
SUMMARY: Former PM Manmohan Sing hospitalised

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *