മൻമോഹൻ സിംഗിന്റെ വിയോഗം; രാജ്യത്ത് ഏഴ് ദിവസത്തെ ദുഖാചരണം

മൻമോഹൻ സിംഗിന്റെ വിയോഗം; രാജ്യത്ത് ഏഴ് ദിവസത്തെ ദുഖാചരണം

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിം​ഗിന്റെ വിയോ​ഗത്തെ തുടർന്ന് രാജ്യത്ത് ഏഴ് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ദുഖാചരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച ഷെഡ്യൂൾ ചെയ്ത എല്ലാ പരിപാടികളും കേന്ദ്ര സർക്കാർ റദ്ദാക്കി. കൂടാതെ അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്താൻ ഇന്ന് രാവിലെ 11 മണിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം ചേരും.

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഡൽഹി എയിംസിൽ വച്ച് വ്യാഴാഴ്ച രാത്രിയായിരുന്നു മൻമോഹൻ സിംഗിന്റെ അന്ത്യം. എഐസിസിയിൽ പൊതുദർശനമുണ്ടാകുമെന്ന് കോൺ​ഗ്രസ് നേതാക്കൾ അറിയിച്ചു. ഇന്ന് നടത്താനിരുന്ന ബെളഗാവി സമ്മേളനം റദ്ദാക്കിയിട്ടുണ്ട്. ശനിയാഴ്ചയാണ് സംസ്കാരം നടക്കുക. പൂർണ ഔദ്യോഗിക ബഹുമതികളോടെ ചടങ്ങുകൾ നടക്കും.

TAGS: NATIONAL | MANMOHAN SING
SUMMARY: Former pm Manmohan sings last rites to be performed on satutday

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *