വാഹനാപകടം; മലയാളികൾ സഞ്ചരിച്ച ജീപ്പും വാനും കൂട്ടിയിടിച്ച് 9 പേർക്ക് പരുക്ക്

വാഹനാപകടം; മലയാളികൾ സഞ്ചരിച്ച ജീപ്പും വാനും കൂട്ടിയിടിച്ച് 9 പേർക്ക് പരുക്ക്

ബെംഗളൂരു  കര്‍ണാടകയില്‍ മലയാളികൾ സഞ്ചരിച്ച ജീപ്പും വാനും കൂട്ടിയിടിച്ച് 9 പേർക്ക് പരുക്കേറ്റു. ശിവമോഗ ജില്ലയിലെ ഹൊസനഗര  മരകുഡികയിൽ വ്യാഴാഴ്ച രാവിലെയാണ് അപകടം.

നിട്ടൂരിൽനിന്ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്കുപോകുന്ന മലയാളികൾ സഞ്ചരിച്ച ജീപ്പും മൂകാംബികയിൽനിന്ന് നിട്ടൂരിലേക്കുമടങ്ങുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച വാനുമാണ് കൂട്ടിയിടിച്ചത്. മരകുഡികയിൽ റോഡരികിൽ നിർത്തിയിട്ട ജീപ്പിൽ വാൻ വന്നിടിക്കുകയായിരുന്നു. വാനിലുണ്ടായിരുന്നവർക്കാണ് പരുക്കേറ്റത്. ഇവരെ കുന്ദാപുരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. ജീപ്പിൽ ആറുമലയാളികളടക്കം എട്ടുപേരാണുണ്ടായത്. ഇവരിലാർക്കും പരുക്കില്ലെന്നും പോലീസ് അറിയിച്ചു.
<BR>
TAGS : ACCIDENT
SUMMARY : Vehicle accident; 9 injured as jeep and van carrying Malayalis collide

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *