‘മാര്‍ക്കോ’ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസ്; ഒരാള്‍ അറസ്റ്റില്‍

‘മാര്‍ക്കോ’ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസ്; ഒരാള്‍ അറസ്റ്റില്‍

കൊച്ചി: ഉണ്ണി മുകുന്ദന്‍ നായകനായ ‘മാര്‍ക്കോ’ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ പിടിയില്‍. ആലുവ സ്വദേശി ആക്വിബ് ഹനാനി(21)നെയാണ് കൊച്ചി സൈബര്‍ പോലീസ് പിടികൂടിയത്. സിനിമയുടെ വ്യാജ പതിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതില്‍ നിര്‍മ്മാതാവ് മുഹമ്മദ് ഷെരീഫ് പരാതി നല്‍കിയിരുന്നു.

ടെലഗ്രാം ഗ്രൂപ്പ് വഴി സിനിമയുടെ വ്യാജ പതിപ്പ് വ്യാപകമായി പ്രചരിപ്പിച്ചെന്നും ഇത് നിര്‍മ്മാതാക്കള്‍ക്ക് സാമ്പത്തിക നഷ്ടം വരുത്തിയെന്നുമാണ് പരാതി.  ക്രിസ്മസ് റിലീസ് ആയി അഞ്ച് ഭാഷകളില്‍ തിയേറ്ററില്‍ എത്തിയ ചിത്രം മികച്ച കളക്ഷന്‍ നേടി പ്രദര്‍ശനം തുടരുകയാണ്.

TAGS : LATEST NEWS
SUMMARY : The case of spreading fake version of ‘Marco’ movie; One person was arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *