കരാറുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടി; ഹണി ട്രാപ്പ് സംഘം പിടിയിൽ

കരാറുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടി; ഹണി ട്രാപ്പ് സംഘം പിടിയിൽ

ബെംഗളൂരു: കരാറുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ ഹണി ട്രാപ്പ് സംഘം പോലീസ് പിടിയിൽ. ബെംഗളൂരു സ്വദേശികളായ നയന, മോഹൻ, സന്തോഷ്‌ എന്നിവരാണ് പിടിയിലായത്. കരാറുകാരൻ രംഗനാഥ് ബിദരഹള്ളിയുടെ പരാതിയിലാണ് നടപടി. പ്രതികൾക്കൊപ്പമുണ്ടായിരുന്ന രണ്ട് പേർ ഒളിവിലാണ്.

അടുത്ത സുഹൃത്ത് വഴിയാണ് രംഗനാഥിനെ നയന പരിചയപ്പെട്ടത്. തൻ്റെ കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് രംഗനാഥിൻ്റെ വിശ്വാസം നേടിയ നയന ആദ്യം 5000 രൂപയും പതിനായിരവും ഇയാളിൽ നിന്ന് കൈക്കലാക്കി. പിന്നീട് ഇയാളോട് കൂടുതൽ അടുപ്പത്തിലായ യുവതി രംഗനാഥിനെ പലതവണ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. കഴിഞ്ഞ ദിവസം രംഗനാഥ് ഇവരുടെ വീട്ടിലെത്തിയപ്പോൾ ക്രൈംബ്രാഞ്ചിലെ പോലീസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് രണ്ട് അജ്ഞാതർ വീട്ടിൽ കയറി. ഇവർ രംഗനാഥിനെ മർദിക്കുകയും വസ്ത്രങ്ങൾ അഴിക്കുകയും സ്വകാര്യ ഫോട്ടോകൾ പകർത്തുകയും ചെയ്തു.

തുടർന്ന് സംഘം രംഗനാഥിനോട് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു. സംഭവത്തിന് ശേഷം നയനയോട് പരാതി നൽകാൻ രംഗനാഥ് ആവശ്യപ്പെട്ടെങ്കിലും അവർ ഇതിന് തയ്യാറായില്ല. തുടർന്ന് രംഗനാഥ് അഭിഭാഷകരുമായി കൂടിയാലോചിക്കുകയും ബിദരഹള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. പിന്നീടുള്ള അന്വേഷണത്തിലാണ് നയന ഹണി ട്രാപ്പ് സംഘത്തിലെ പ്രധാന അംഗമാണെന്ന് പോലീസ് കണ്ടെത്തിയത്.

TAGS: BENGALURU | ARREST
SUMMARY: Three honey trap gang members arrested after contractor honeytrapped

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *