ബെംഗളൂരുവിൽ മൻമോഹൻ സിംഗ് റിസർച്ച് സെന്റർ സ്ഥാപിക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരുവിൽ മൻമോഹൻ സിംഗ് റിസർച്ച് സെന്റർ സ്ഥാപിക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു: അന്തരിച്ച പ്രധാനമന്ത്രി മൻമോഹൻ സിംഗിനോടുള്ള ആദരസൂചകമായി ബെംഗളൂരു സർവകലാശാലയിൽ അദ്ദേഹത്തിന്റെ പേരിൽ ഗവേഷണ പഠന കേന്ദ്രം ആരംഭിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കായി അദ്ദേഹം കൊണ്ടുവന്ന പരിഷ്‌കാരങ്ങളെക്കുറിച്ച് പ്രത്യേക പാഠപുസ്തകങ്ങളും പുറത്തിറക്കും.

ബെംഗളൂരു മെട്രോ സിറ്റി എന്ന നിലയിലേക്ക് എത്തിക്കുന്നതിൽ നിരവധി വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച വ്യക്തികളിലൊരാൾ കൂടിയാണ് ഡോ. മൻമോഹൻ സിംഗ്. പ്രധാനമന്ത്രിയായിരുന്ന കാലത്ത് സിംഗ് ബെംഗളൂരുവിൻ്റെ വികസനത്തിന് കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. 2008-ൽ ബെംഗളൂരു രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനം ചെയ്തതും അദ്ദേഹമായിരുന്നു.

2011 ഒക്ടോബർ 20ന് ബൈയപ്പനഹള്ളി മുതൽ എംജി റോഡ് വരെയുള്ള നഗരത്തിലെ ആദ്യത്തെ മെട്രോ പാതയ്ക്കും അദ്ദേഹം തുടക്കം കുറിച്ചു. നഗരത്തിൻ്റെ അടിസ്ഥാന സൗകര്യങ്ങളെയും കണക്റ്റിവിറ്റിയെയും വളരെയധികം സ്വാധീനിച്ച പദ്ധതികൾക്ക് അദ്ദേഹം ചുക്കാൻ പിടിച്ചിരുന്നു.

TAGS: BENGALURU | MANMOHAN SING
SUMMARY: Karnataka govt to establish research centre honouring Manmohan Singh’s economic reforms

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *