മകന് ട്രാൻസ്ജെൻഡറുമായി പ്രണയം; മാതാപിതാക്കൾ ജീവനൊടുക്കി

മകന് ട്രാൻസ്ജെൻഡറുമായി പ്രണയം; മാതാപിതാക്കൾ ജീവനൊടുക്കി

ആന്ധ്രാപ്രദേശ്: ട്രാൻസ്‌ജെൻഡറിനെ വിവാഹം കഴിക്കണമെന്ന് മകൻ ആവശ്യപ്പെട്ടതിൽ മനംനൊന്ത് തുടർന്ന് മാതാപിതാക്കൾ ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ നന്ദ്യാൽ ജില്ലയിലാണ് സംഭവം. സുബ്ബ റായിഡു(45), സരസ്വതി(38) എന്നിവരാണ് ആത്മഹത്യ ചെയ്തത്.

മകൻ സുനിൽ കുമാർ (24) സ്മിത എന്ന ട്രാൻസ്ജെൻഡറുമായി മൂന്നു വർഷമായി പ്രണയത്തിലായിരുന്നു. ട്രാൻസ്ജെൻഡറിനെ വിവാഹം കഴിക്കണമെന്ന് മകൻ ആവശ്യപ്പെട്ടതിനു പിന്നാലെ സുബ്ബ റായിഡുവും സരസ്വതിയും കീടനാശിനി കഴിച്ച് ജീവനൊടുക്കുകയായിരുന്നു. ബന്ധം ഉപേക്ഷിക്കണമെന്ന് മാതാപിതാക്കൾ ഏറെ നിർബന്ധിച്ചെങ്കിലും സുനിൽ ഇതിന് തയ്യാറായിരുന്നില്ല.

കൗൺസിലിങ്ങിനുൾപ്പെടെ മകനെ ഇരുവരും കൊണ്ടുപോയെങ്കിലും തീരുമാനം മാറ്റാൻ സുനിൽ കുമാർ തയ്യാറായില്ല. ഇതോടെയാണ് മാതാപിതാക്കൾ ജീവനൊടുക്കിയത്. വിഷയത്തിൽ സുനിൽ കുമാർ നേരത്തെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.

TAGS: NATIONAL | DEATH
SUMMARY: Parents die by suicide over son’s decision to marry transgender

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *