വിഷംകഴിച്ച നിലയില്‍ ചികിത്സയിലായിരുന്ന വയനാട് ഡി സി സി ട്രഷററും മകനും മരിച്ചു

വിഷംകഴിച്ച നിലയില്‍ ചികിത്സയിലായിരുന്ന വയനാട് ഡി സി സി ട്രഷററും മകനും മരിച്ചു

കല്‍പ്പറ്റ:  വിഷം കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വയനാട് ഡി സി സി ട്രഷറര്‍ എന്‍ എം വിജയനും മകന്‍ ജിജേഷും മരിച്ചു. ചികിത്സയിലായിരുന്ന ജിജേഷ് മരിച്ചതിനു പിന്നാലെയാണ് വിജയനും മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു മരണം.

ചൊവ്വാഴ്ച എൻ.എം വിജയനെയും ഇളയ മകൻ ജിജേഷിനെയും വിഷം ഉള്ളിൽ ചെന്ന നിലയിൽ മണിച്ചറിയിലെ വീട്ടിൽ കണ്ടെത്തുകയായിരുന്നു. ഇരുവരെയും ആദ്യം സുൽത്താൻ ബത്തേരിയിലെ താലൂക്ക്​ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

ഇവിടെ ചികിത്സയിലിരിക്കെയാണ് വെള്ളിയാഴ്​ച മരണം സംഭവിച്ചത്. ​നിരവധി വർഷം സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്ന എൻ.എം വിജയൻ വയനാട്​ ജില്ലയിലെ കോൺഗ്രസ് നേതാക്കൻമാരിൽ പ്രമുഖനാണ്.
<BR>
TAGS : DEATH
SUMMARY : Wayanad DCC treasurer and son die after consuming poison

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *