കുംഭമേള; മൈസൂരു – ലക്നൗ റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു

കുംഭമേള; മൈസൂരു – ലക്നൗ റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു

ബെംഗളൂരു: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന കുംഭമേള പ്രമാണിച്ച് മൈസൂരുവിൽ നിന്ന് ലഖ്‌നൗ ജംഗ്ഷനിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ). ട്രെയിൻ 06216 നമ്പർ ഡിസംബർ 29ന് പുലർച്ചെ 12.30 ന് മൈസൂരുവിൽ നിന്ന് പുറപ്പെട്ട് 31ന് പുലർച്ചെ 4 മണിക്ക് ലഖ്‌നൗ ജംഗ്ഷനിൽ എത്തിച്ചേരും.

മാണ്ഡ്യ, കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പുർ ജംഗ്ഷൻ, തുമകുരു, അരസികെരെ ജംഗ്ഷൻ, കടൂർ, ചിക്കജാജൂർ ജംഗ്ഷൻ, ദാവൻഗെരെ, ഹാവേരി, എസ്എസ്എസ് ഹുബ്ബള്ളി ജംഗ്ഷൻ, ധാർവാഡ്, ബെളഗാവി, ഘടപ്രഭ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ട്രെയിനിൽ 11 സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകൾ, ഏഴ് സ്ലീപ്പർ ക്ലാസ് കോച്ചുകൾ, രണ്ട് എസ്എൽആർ, ഡി കോച്ചുകൾ എന്നിങ്ങനെ മൊത്തം 20 കോച്ചുകൾ ഉൾപെടുത്തിയിട്ടുണ്ട്.

TAGS: KARNATAKA | SPECIAL TRAIN
SUMMARY: Special trains to be allowed between mysore and lucknow

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *