മകന്‍ കഞ്ചാവുമായി പിടിയില്ലെന്ന വാര്‍ത്തക്കെതിരെ എം.എല്‍.എ യു. പ്രതിഭ; മകനെ പിടിച്ചിട്ടില്ല,​ സുഹൃത്തുക്കളുമായി ഇരുന്നത് ചോദ്യംചെയ്യുക മാത്രമാണ് ചെയ്തതെന്ന്  എം.എല്‍.എ

മകന്‍ കഞ്ചാവുമായി പിടിയില്ലെന്ന വാര്‍ത്തക്കെതിരെ എം.എല്‍.എ യു. പ്രതിഭ; മകനെ പിടിച്ചിട്ടില്ല,​ സുഹൃത്തുക്കളുമായി ഇരുന്നത് ചോദ്യംചെയ്യുക മാത്രമാണ് ചെയ്തതെന്ന് എം.എല്‍.എ

ആലപ്പുഴ: മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ലെന്ന വിശദീകരണവുമായി യു. പ്രതിഭ എം.എൽ.എയുടെ ഫേസ്‌ബുക്ക് ലൈവ്. വാർത്ത വ്യാജമാണെന്ന് എം.എൽ.എ ഫേസ്‌ബുക്ക് ലൈവിൽ വ്യക്തമാക്കി. മകന്‍ സുഹൃത്തുക്കളുമായി ചേർന്ന് ഇരുന്നത് ചോദ്യം ചെയ്യുകമാത്രമാണ് ചെയ്തതെന്നും മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണെന്നും പ്രതിഭ പറഞ്ഞു,​ മകൻ തെറ്റ് ചെയ്‌തെങ്കിൽ തുറന്നുപറയാൻ മടിയില്ല. ലഹരിക്കെതിരെ ക്യാമ്പയിൻ നടത്തുന്ന പൊതുപ്രവർത്തക കൂടിയാണ് താൻ. തന്നെയും മകനെയും കുറിച്ച് തെറ്റായ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രതിഭ പറഞ്ഞു.

ഇപ്പോൾ വാർത്തകൾ വരുന്നത് മകനെ കഞ്ചാവുമായി പിടിച്ചു എന്നാണ്. ഒരാൾ എം.എൽ.എ ആയതും പൊതുപ്രവർത്തക ആയതുകൊണ്ടും ഇത്തരം വാർത്തകൾക്ക് മൈലേജ് കിട്ടും. വാർത്ത ശരിയാണെങ്കിൽ ഞാൻ നിങ്ങളോട് മാപ്പ് പറയാം,​ നേരെ തിരിച്ചാണെങ്കിൽ മാധ്യമങ്ങൾ പരസ്യമായി മാപ്പ് പറയണമെന്നും പ്രതിഭ ആവശ്യപ്പെട്ടു.


<BR>
TAGS : U PRATHIBA MLA
SUMMARY : MLA U. Pratibha refutes news that his son was not caught with ganja;

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *