ബെംഗളൂരു ചിത്രസന്തേ ജനുവരി അഞ്ച് മുതൽ

ബെംഗളൂരു ചിത്രസന്തേ ജനുവരി അഞ്ച് മുതൽ

ബെംഗളൂരു: ബെംഗളൂരു ചിത്രസന്തേയ്ക്ക് ചിത്രപ്രദർശനത്തിന് ജനുവരി അഞ്ച് മുതൽ തുടക്കമാകും. കുമാരകൃപ റോഡിലെ കർണാടക ചിത്രകലാ പരിഷത്തിലാണ് ചിത്രസന്തേ നടക്കുന്നത്. പെൺകുട്ടികൾ നേരിടുന്ന വെല്ലുവിളികളെയും അതിക്രമങ്ങളെയും കുറിച്ചുള്ള അവബോധമാണ് ഇത്തവണത്തെ ആശയം. 20 സംസ്ഥാനങ്ങളിൽ നിന്നായി 1500 കലാകാരന്മാർ പരിപാടിയിൽ പങ്കെടുക്കും. ജനുവരി നാലിന് സംസ്ഥാനത്തെ മുതിർന്ന കലാകാരന്മാർക്ക് ചിത്ര സമ്മാന് പുരസ്‌കാരം നൽകുമെന്ന് ചിത്രകലാ പരിഷത്ത് പ്രസിഡൻ്റ് ബി.എൽ.ശങ്കർ പറഞ്ഞു.

വികലാംഗർക്കും പ്രത്യേക കഴിവുള്ള കലാകാരന്മാർക്കും പ്രത്യേക സ്റ്റാളുകൾ നൽകും. ആർട്ടിസ്റ്റ് രജിസ്ട്രേഷൻ, രജിസ്ട്രേഷൻ പേയ്മെൻ്റ്, സ്റ്റാൾ അലോക്കേഷൻ പ്രവർത്തനങ്ങൾ എന്നിവ ഓട്ടോമേറ്റ് ചെയ്യുന്നതിന് പുതിയ വെബ്സൈറ്റ് ആരംഭിച്ചു. സന്ദർശകരുടെ സൗകര്യത്തിനായി മൊബൈൽ എടിഎം സൗകര്യം, ഫുഡ് കോർട്ട്, മെഡിക്കൽ സെന്റർ, ആംബുലൻസ് സൗകര്യങ്ങൾ, ഫീഡർ ബസ് സർവീസ് എന്നിവ ക്രമീകരിക്കുമെന്ന് ശങ്കർ പറഞ്ഞു. പ്രൊഫഷണൽ ആർട്ടിസ്റ്റുകൾ, ഹോബി ആർട്ടിസ്റ്റുകൾ, മുതിർന്ന പൗരൻമാരായ കലാകാരന്മാർ, പ്രത്യേക കഴിവുള്ള കലാകാരന്മാർ എന്നിവർക്ക് പരിപാടിയിൽ പങ്കെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിൻഡ്‌സർ മാനർ ഹോട്ടൽ മുതൽ ശിവാനന്ദ സർക്കിൾ വരെയും ക്രസൻ്റ് റോഡിൻ്റെ പകുതി ഭാഗം വരെയും സ്റ്റാളുകൾ വ്യാപിപ്പിക്കും. മുതിർന്ന പൗരൻമാരായ കലാകാരന്മാർക്ക് മാത്രമായി സേവാദൾ ഗ്രൗണ്ടിൽ കൂടുതൽ സ്റ്റാളുകൾ ഒരുക്കും. സുരക്ഷാ ആവശ്യങ്ങൾക്കായി സിസിടിവി കാമറകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

TAGS: BENGALURU | CHITRA SANTHE
SUMMARY: Bengaluru chitra sante to get start by next January

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *