ഇൻഷുറൻസ് തുക ലഭിക്കാൻ അച്ഛനെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

ഇൻഷുറൻസ് തുക ലഭിക്കാൻ അച്ഛനെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

ബെംഗളൂരു: ഇൻഷുറൻസ് തുക ലഭിക്കുന്നതിനായി അച്ഛനെ കൊന്ന മകൻ അറസ്റ്റിൽ. മൈസൂരു പെരിയപട്ടണ കൊപ്പ സ്വദേശി ആനപ്പ (55) കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ പാണ്ഡു (32) വിനെ ബൈലക്കുപ്പ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ആനപ്പയെ ഗുലേഡല്ല വനത്തിന് സമീപത്തെ റോഡരികിൽ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ആനപ്പ വാഹനാപകടത്തിൽ മരിച്ചതാവാമെന്നായിരുന്നു പാണ്ഡു പോലീസിൽ അറിയിച്ചത്. എന്നാൽ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയപ്പോൾ തലയ്ക്ക് പിറകിൽ ഏറ്റ അടിയാണ് മരണകാരണമെന്ന് വ്യക്തമായി. തുടർന്ന് പോലീസ് പാണ്ഡുവിനെ ചോദ്യം ചെയ്തതോടെയാണ് വിവരം പുറത്തു വന്നത്.

കഴിഞ്ഞ മാസമാണ് പാണ്ഡു അച്ഛൻ്റെ പേരിൽ 15 ലക്ഷം രൂപയുടെ ഇൻഷുറൻസ് എടുത്തത്. അപകട മരണം സംഭവിച്ചാൽ ഇരട്ടി തുക ലഭിക്കുമെന്ന ഇൻഷുറൻസ് പോളിസിയായിരുന്നു എടുത്തിരുന്നത്. തുടർന്ന് ഡിസംബർ 25 ന് രാത്രി ആനപ്പയെ ഇരുമ്പ് വടികൊണ്ട് തലയ്ക്ക് പുറത്തടിച്ച ശേഷം മരണം ഉറപ്പ് വരുത്തി റോഡരികിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
<BR>
TAGS : MURDER CASE | MYSURU
SUMMARY : Son arrested on charges of murdering father to claim his insurance amount

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *