ബിവറേജസില്‍ കവര്‍ച്ച; 30000 രൂപയും മദ്യക്കുപ്പികളും മോഷ്ടിച്ചു

ബിവറേജസില്‍ കവര്‍ച്ച; 30000 രൂപയും മദ്യക്കുപ്പികളും മോഷ്ടിച്ചു

തിരുവനന്തപുരം: ആര്യനാട് ബിവറേജസ് കോര്‍പറേഷനില്‍ വന്‍ കവര്‍ച്ച. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് നാലംഗ സംഘം ബിവറേജസ് കൊള്ളയടിച്ചത്. ബിവറേജസ് ഷട്ടറിൻ്റെ പൂട്ടു തകർത്ത് നാലംഗ സംഘമാണ് കവർച്ച നടത്തിയത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് മോഷണത്തിനു പിന്നില്‍ നാലു പേരാണെന്ന കാര്യം പോലീസ് സ്ഥിരീകരിച്ചത്.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി ഡോഗ് സ്ക്വാഡിനെയും പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. കൗണ്ടറില്‍ ഉണ്ടായിരുന്ന മുപ്പതിനായിരത്തോളം രൂപയും റാക്കുകളില്‍ ഉണ്ടായിരുന്ന മദ്യക്കുപ്പികളും മോഷണ സംഘം കവർന്നു.

TAGS : ROBBERY
SUMMARY : Robbery in Beverages; 30000 and liquor bottles were stolen

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *