പുതുവത്സരാഘോഷം; അനിഷ്ട സംഭവങ്ങളുണ്ടായാൽ കർശന നടപടി നിർദേശിച്ച് ഡി. കെ. ശിവകുമാർ

പുതുവത്സരാഘോഷം; അനിഷ്ട സംഭവങ്ങളുണ്ടായാൽ കർശന നടപടി നിർദേശിച്ച് ഡി. കെ. ശിവകുമാർ

ബെംഗളൂരു: ബെംഗളൂരുവിൽ പുതുവത്സരാഘോഷത്തിനിടെ അനിഷ്ട സംഭവങ്ങളുണ്ടായാൽ കർശന നടപടി സ്വീകരിക്കണമെന്ന് സിറ്റി പോലീസിനോട് നിർദേശിച്ച് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. ആഘോഷ പരിപാടികൾക്കിടെ മോശമായി പെരുമാറുകയോ നിയമം ലംഘിക്കുകയോ ചെയ്യരുതെന്ന് അദ്ദേഹം വ്യക്തമാക്കി. ബെംഗളൂരുവിലുടനീളം പതിനായിരത്തിലധികം കാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ആഘോഷപരിപാടികളിൽ പങ്കെടുക്കുന്ന എല്ലാവരെയും നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്രമസമാധാനത്തിൽ വിട്ടുവീഴ്ച വരുത്തില്ലെന്നും, പുതുവത്സരാഘോഷങ്ങൾക്കായി സിറ്റി പോലീസ് പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ മരണത്തിൽ ഏഴു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടിട്ടുണ്ടെന്നും എന്നാൽ സർക്കാർ പരിപാടികൾക്ക് മാത്രമേ നിയന്ത്രണം ഏർപ്പെടുത്തൂ എന്നും മന്ത്രി വ്യക്തമാക്കി.

TAGS: BENGALURU | NEW YEAR
SUMMARY: DCM warns against misbehaviour and violation of law during New Year celebrations

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *