കേരളം സന്തോഷ് ട്രോഫി ഫൈനലിൽ; മണിപ്പൂരിനെ 5-1ന് തകർത്തു, റോഷലിന് ഹാട്രിക്
▪️ മുഹമ്മദ് റോഷലിന്റെ ആഹ്ളാദപ്രകടനം

കേരളം സന്തോഷ് ട്രോഫി ഫൈനലിൽ; മണിപ്പൂരിനെ 5-1ന് തകർത്തു, റോഷലിന് ഹാട്രിക്

ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുഡ്ബോളിൽ കേരളം ഫൈനലിൽ. മണിപ്പൂരിനെതിരെ തകര്‍പ്പന്‍ വിജയവുമായാണ് കേരളത്തിന്റെ ഫൈനൽ പ്രവേശം. ഗച്ചിബൗളിയിലെ ജി.എം.സി ബാലയോഗി സ്റ്റേഡിയത്തിൽ ഞായറാഴ്ച രാത്രി നടന്ന രണ്ടാം സെമി ഫെനലിൽ മണിപ്പൂരിനെ ഒന്നിനെതിരെ അഞ്ച് ​ഗോളുകൾക്ക് പരാജയപ്പെടുത്തുകയായിരുന്നു. പിപി മുഹമ്മദ് റോഷൽ കേരളത്തിനായി ഹാട്രിക് നേടി.

റോഷലിനെ കൂടാതെ അജ്‌സലും നസീബ് റഹ്‌മാനും കേരളത്തിനായി ഗോളുകള്‍ കണ്ടെത്തി. പെനാല്‍റ്റിയിലൂടെയാണ് മണിപ്പൂര്‍ ഒരു ഗോള്‍ തിരിച്ചടിച്ചത്. ആദ്യം നടന്ന സെമി ഫൈനലിൽ സര്‍വീസസിനെ തോല്‍പ്പിച്ച് പശ്ചിമ ബംഗാള്‍ ഫൈനലില്‍ കയറി. ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ കേരളം ബം​ഗാളിനെ നേരിടും.

ആക്രമിച്ചു കളിച്ച മണിപ്പൂരിനെ പ്രത്യാക്രമണം കൊണ്ടാണ് കേരളം വീഴ്ത്തിയത്. കേരളത്തിന്റെ പ്രതിരോധം മറികടക്കാൻ അവർക്കായില്ല. 22ാം മിനിറ്റിൽ നസീബ് റഹ്‌മാന്റെ ​ഗോളിലൂടെയാണ് കേരളം മുന്നിലെത്തുന്നത്. എന്നാല്‍ 29-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ മണിപ്പുര്‍ സമനിലപിടിച്ചു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലാണ് കേരളം വീണ്ടും വലകുലുക്കുന്നത്. മുഹമമ്ദ് അജ്‌സലാണ് രണ്ടാം ​ഗോൾ കണ്ടെത്തിയത്.

രണ്ടാം പകുതിയിൽ മണിപ്പൂര്‍ തിരിച്ചടിക്കാനുള്ള ശ്രമങ്ങളെല്ലാം കേരളം തടുത്തു. 73-ാം മിനിറ്റിലാണ് റോഷലിലൂടെ മൂന്നാം ഗോളും കണ്ടെത്തുന്നത്. തുടർന്ന് 87-ാം മിനിറ്റിലും റോഷൽ കേരളത്തിന്റെ സ്കോർബോർഡിലേക്ക് നാലാം ​ഗോൾ ചേർത്തു. ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് റോഷല്‍ ഹാട്രിക്ക് ​ഗോൾ കണ്ടെത്തിയത്.
<BR>
TAGS : SANTOSH TROPHY,
SUMMARY : Kerala in Santosh Trophy final.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *