രക്ഷാപ്രവര്‍ത്തനം വിഫലം; കുഴല്‍ക്കിണറില്‍ വീണ 10 വയസുകാരന് ദാരുണാന്ത്യം

രക്ഷാപ്രവര്‍ത്തനം വിഫലം; കുഴല്‍ക്കിണറില്‍ വീണ 10 വയസുകാരന് ദാരുണാന്ത്യം

മധ്യപ്രദേശ്: മധ്യപ്രദേശിലെ ഗുണ ജില്ലയിലെ പിപല്യയില്‍ കുഴൽക്കിണറിൽ വീണ 10 വയസുകാരൻ സുമിത് മരിച്ചു. 16 മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശനിയാഴ്‌ച വൈകുന്നേരമാണ് സുമിത് കുഴല്‍ക്കിണറില്‍ വീണത്.

സുഹൃത്തുകളുമൊത്ത് പട്ടം പറത്തി കൊണ്ടിരിക്കവെ കുട്ടിയുടെ കാലിടറി കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു. വിവരം അറിഞ്ഞ് ഉടന്‍ തന്നെ റെസ്ക്യൂ ടീമും അധികൃതരും സ്ഥലത്തെത്തി. കുട്ടിക്ക് പൈപ്പ് വഴി ഓക്‌സിജൻ എത്തിച്ച് നല്‍കി. എസ്‌ഡിആർഎഫ് സംഘം സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ പുറത്തെത്തിക്കാനുളള ശ്രമങ്ങളും ആരംഭിച്ചു. വൈകീട്ട് ആറ് മണി മുതല്‍ രാവിലെ 10 മണി വരെ 16 മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കുട്ടിയെ പുറത്തെത്തിച്ചു.

എന്നാൽ മണിക്കൂറുകള്‍ നീണ്ട പരിശോധനയ്‌ക്ക് ശേഷം കുട്ടി മരിച്ചതായി ഡോക്‌ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. 16 മണിക്കൂറുകളോളം വെള്ളത്തിൽ കിടന്നത് മൂലം ഹൈപ്പോതെർമിയ ഉണ്ടാകുകയും കുട്ടിയുടെ അവയവങ്ങളുടെ പ്രവർത്തനം നിലക്കുകയും ചെയ്യുകയായിരുന്നുവെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു.

TAGS: NATIONAL | BOREWELL
SUMMARY: 10-year-old rescued from borewell after 16 hours rescue operation dies in Madhya Pradesh

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *