ബെംഗളൂരുവിലെ വായുമലിനീകരണം പഠിക്കാൻ പ്രത്യേക കമ്മിറ്റി

ബെംഗളൂരുവിലെ വായുമലിനീകരണം പഠിക്കാൻ പ്രത്യേക കമ്മിറ്റി

ബെംഗളൂരു: ബെംഗളൂരുവിലെ വാ​യു മ​ലി​നീ​കരണം പഠിക്കാൻ പ്രത്യേക ക​മ്മി​റ്റി രൂപീകരിച്ചു. ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലാണ് (എൻജിടി) കമ്മിറ്റി രൂപീകരിച്ചത്. അ​ന്ത​രീ​ക്ഷ​ത്തി​ലെ നൈ​ട്ര​ജ​ൻ ഡ​യോക്സൈ​ഡി​​ന്റെ അ​ള​വി​നെ​യാ​ണ് കമ്മി​റ്റി പ​ഠ​ന​വി​ധേ​യ​മാ​ക്കു​ന്ന​ത്.

മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ളെ​ത്തു​ട​ർ​ന്നാ​ണ് ഹ​രിത ട്രൈ​ബ്യൂ​ണ​ൽ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച​ത്. ബെംഗളൂരു ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​യി​ലെ ഏ​ഴ് പ്ര​ധാ​ന ന​​ഗ​ര​ങ്ങ​ളി​ലെ വ​ർ​ധി​ച്ച നൈട്ര​ജ​ൻ ഡ​യോ​ക്സൈ​ഡി​​ന്റെ അ​ള​വും അ​ത് മൂ​ല​മു​ണ്ടാ​കു​ന്ന ആ​രോ​​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ കുറിച്ചും അടുത്തിടെ നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത് അടിസ്ഥാനമാക്കിയാണ് ട്രൈബ്യുണൽ നടപടി.

റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ക​മ്മി​റ്റി​ക്ക് രണ്ട് മാ​സ​മാ​ണ് ട്രൈ​ബ്യൂ​ണ​ൽ സ​മ​യം ന​ൽ​കിയി​രി​ക്കു​ന്ന​ത്. ന​​ഗ​ര​ത്തി​ൽ ബി.​ടി.​എം ലേ​ഔ​ട്ട്, സി​ൽ​ക്ക് ബോ​ർ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ അ​ന്ത​രീ​ക്ഷ മലി​നീ​ക​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. നൈ​ട്ര​ജ​ൻ ഓ​ക്സൈ​ഡ് പ്ര​ധാ​ന​മാ​യും അ​ന്ത​രീ​ക്ഷ​ത്തി​ലെ​ത്തു​ന്ന​ത് വാ​ഹ​ന​ങ്ങളി​ൽ​ നി​ന്നാ​ണ് എന്നാണ് പ​ഠ​ന​ങ്ങ​ൾ വ്യക്തമാക്കുന്നത്.

TAGS: BENGALURU | AIR POLLUTION
SUMMARY: Special committee formed in city by NGT to study air pollution

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *